തൈമൂറിന്റെ പുതിയൊരു ഫോട്ടോയും വൈറലാകുകയാണ്
സെയ്‍ഫ് അലിഖാന്റെയും കരീന കപൂറിന്റെയും മകനായ തൈമൂര്‍ ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. തൈമൂറിന്റെ ഫോട്ടോകളെല്ലാം സാമൂഹ്യമാധ്യമത്തില്‍ വൈറലാകാറുണ്ട്. പാപ്പരാസികളും തൈമൂറിന്റെ പിന്നാലെ കൂടാറുണ്ട്. ഇപ്പോഴിതാ തൈമൂറിന്റെ പുതിയൊരു ഫോട്ടോയും വൈറലാകുകയാണ്.
ലണ്ടനില്‍ അവധിക്കാലത്തിന്റെ ആഘോഷത്തിലാണ് തൈമൂറും കുടുംബവും. സെയ്‍ഫ് അലിഖാന്റെ സഹോദരിയും നടിയുമായ സോഹയും കുടുംബവും ഒപ്പം ലണ്ടനിലുണ്ട്. സോഹയുടെ മകള്‍ ഇനായയ്‍ക്കൊപ്പമുള്ള തൈമൂറിന്റെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
സോഹ തന്നെയാണ് ഇരുവരുടെയും ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ചെറിയ കുതിരയെ നോക്കിനില്‍ക്കുന്ന തൈമൂറും ഇനായയുമാണ് ഫോട്ടോയിലുള്ളത്.
അതേസമയം പാപ്പരാസികള്‍ തൈമൂറിന്റെ പിന്നാലെ നടക്കുന്നതില്‍ സെയ്‍ഫ് എതിര്‍പ്പ് പലതവണ പറഞ്ഞിരുന്നു.
കുട്ടികള്‍ അവരുടെ വളര്‍ച്ചയില്‍ അനുഭവിക്കേണ്ട സന്തോഷമുണ്ട്. എപ്പോഴും മാധ്യമശ്രദ്ധ ബുദ്ധിമുട്ടുണ്ടാക്കും. അച്ഛനെന്ന നിലയില്‍ എന്റെ മകനെ ക്യാമറയ്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്നതില്‍ നിന്ന് വിലക്കാൻ എനിക്ക് അധികാരമുണ്ട്. സെലിബ്രിറ്റി എന്ന നിലയില്‍ ഞങ്ങളോട് ആകാം, പക്ഷേ ഞങ്ങളുടെ മകൻ എപ്പോഴും മാധ്യമശ്രദ്ധയിലുണ്ടാകണം എന്നത് ശരിയല്ല- സെയ്‍ഫ് അലി ഖാൻ പറയുന്നു.
