തമന്നയെ നായികയാക്കി രോഹിന്‍ വെങ്കിടേശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പെട്രോമാക്സ്'. ദേവി 2 എന്ന ചിത്രത്തിന് ശേഷം തമിഴില്‍ തമന്ന അഭിനയിക്കുന്ന പുതിയ ചിത്രമാണിത്. കോമഡി-ഹൊറർ പശ്ചാത്തലത്തിലാണ്  ചിത്രം ഒരുക്കുന്നത്.

തെലുങ്ക് ചിത്രമായ ആനന്ദോ ബ്രഹ്മയുടെ റീമേക് ആണ് 'പെട്രോമാക്സ്'. യോഗി ബാബു, മുനിഷ്കാന്ത്, കാളി വെങ്കട്ട്, ടി എസ് കെ, സത്യൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ജിബ്രാൻ ആണ്. അതേ കൺകൾ എന്ന ചിത്രത്തിന് ശേഷം രോഹിൻ വെങ്കിടേശൻ ഒരുക്കുന്ന ചിത്രമാണിത്