പ്രിയതാരത്തിന്റെ അകാല വിയോ​ഗത്തിൽ നടുങ്ങിയിരിക്കുകയാണ് സഹപ്രവർത്തകരും ആരാധകരും.

ചെന്നൈ: തമിഴ് ഹാസ്യനടൻ പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു. എഴുപത്തി നാല് വയസ്സായിരുന്നു. ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം. 

പ്രിയതാരത്തിന്റെ അകാല വിയോ​ഗത്തിൽ നടുങ്ങിയിരിക്കുകയാണ് സഹപ്രവർത്തകരും ആരാധകരും. നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചുകൊണ്ട് എത്തുന്നത്. മാനവൻ, നടികർ, ഗില്ലി, അയ്യർ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Scroll to load tweet…
Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona