തമിഴ് സംവിധായകനും നടനുമായ ജെ മഹേന്ദ്രൻ അന്തരിച്ചു. കിഡ്‍നി സംബന്ധമായ പ്രശ്‍നങ്ങളെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തമിഴ് സംവിധായകനും നടനുമായ ജെ മഹേന്ദ്രൻ അന്തരിച്ചു. കിഡ്‍നി സംബന്ധമായ പ്രശ്‍നങ്ങളെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
രജനികാന്തിന്റെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായ മുള്ളും മലരും എന്ന ചിത്രമടക്കം നിരവധി സിനിമകള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‍തിട്ടുണ്ട്. ജയലളിത നായികയായ പണക്കാര പിള്ളൈ, ശിവാജി ഗണേഷന്റെ തങ്കപ്പതക്കം തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍. ദേശീയ പുരസ്‍കാരങ്ങള്‍ നേടിയ ശാസനം ആണ് അവസാനമായി സംവിധാനം ചെയ്‍തത്. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.