ഭ്രമയു​ഗത്തിന്റെ ലിങ്കും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്. 

'ഭ്രമയു​ഗം', ഈ പേര് ഇന്ന് മലയാള സിനിമാസ്വാദകർക്ക് ഒരാവേശം ആണ്. മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി ഏറെ വ്യത്യസ്തമായ വേഷത്തിൽ എത്താൻ ഒരുങ്ങുന്ന സിനിമ എന്നത് തന്നെയാണ് അതിന് കാരണം. സിനിമയുടെ റിലീസ് അപ്ഡേറ്റുകളെല്ലാം ഓരോ നിമിഷവും വൻ ആകാംക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്. അടുത്തിടെ ഇറങ്ങിയ ട്രെയിലറിന് ലഭിച്ച വൻ സ്വീകാര്യത തന്നെ അതിന് തെളിവാണ്. ട്രെയിലറിന് പിന്നാലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് കൊണ്ടും ഭ്രമയു​ഗം ചർച്ചകളും തകൃതിയായി ഇരിക്കുകയാണ്. 

ഈ അവസരത്തിൽ മമ്മൂട്ടിയെ കുറിച്ച് തമിഴ് സംവിധായകൻ ലിങ്കുസാമി പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. മമ്മൂട്ടി ഒട്ടനവധി സിനിമകൾ ചെയ്തിട്ടുണ്ടെന്നും എന്നിട്ടും എങ്ങനെ ഇത്രയും വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കുന്നു എന്നും അതിൽ ആശ്ചര്യം തോന്നുന്നെന്നും സംവിധായകൻ കുറിക്കുന്നു. 

'ഇതിനോടകം ഒട്ടനവധി സിനിമരൾ ചെയ്തിട്ടും മമ്മൂക്ക സാറിന് എങ്ങനെ ഇത്രയും വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കുന്നു, അതിൽ ആശ്ചര്യം തോന്നുകയാണ്. അദ്ദേഹം ചെയ്യാൻ പോകുന്ന മാന്ത്രികത കാണാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ. ഭ്രമയു​ഗം ട്രെയിലർ കണ്ടിട്ട് ​ഗംഭീരമാകുമെന്ന് തോന്നുന്നു സാർ', എന്നാണ് ലിങ്കുസാമി കുറിച്ചത്. ഭ്രമയു​ഗത്തിന്റെ ലിങ്കും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്. 

തമിഴിലെ ഒരുപിടി മികച്ച സിനിമകളുടെ സംവിധായകനും എഴുത്തുകാരനുമാണ് ലിങ്കുസാമി. സണ്ടൈക്കോഴി ഫ്രാഞ്ചൈസി, പയ്യ തുടങ്ങി സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകന്‍ ആണിദ്ദേഹം. കൂടാതെ സൂര്യ, അജിത്ത്, വിക്രം തുടങ്ങിയവരുടെ സിനിമകള്‍ എഴുതുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം. 

കളക്ഷൻ 90 കോടിക്ക് മേല്‍; ദുൽഖറിന്റെ ബ്ലോക്ബസ്റ്റർ ഹിറ്റ്, സീത-റാം പ്രണയം വീണ്ടും തിയറ്ററില്‍

അതേസമയം, ഫെബ്രുവരി 15നാണ് ഭ്രമയുഗം റിലീസ് ചെയ്യുന്നത്. ബ്ലാക് ആന്‍ഡ് വൈറ്റില്‍ റിലീസ് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാഹുല്‍ സദാശിവന്‍ ആണ്. ഇന്ന് ആരംഭിച്ച ടിക്കറ്റ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പല തിയറ്ററുകളിലും എക്സ്ട്രാ ഷോകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..