എ ആര്‍ റഹ്‍മാന്റെ സംഗീത സംവിധാനത്തില്‍ ഒട്ടേറെ ഗാനങ്ങള്‍ ബംബ ബാക്യ പാടിയിട്ടുണ്ട്.
പ്രമുഖ തമിഴ് ഗായകൻ ബംബ ബാക്യ അന്തരിച്ചു. 49 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. 'പൊന്നിയിൻ സെല്‍വൻ' എന്ന ചിത്രത്തിലാണ് ബംബ ബാക്യ അവസാനമായി പാടിയത്.
മണിരത്നത്തിന്റെ സംവിധാനത്തിലുള്ള 'പൊന്നിയിൻ സെൽവൻ' ചിത്രത്തിലെ 'പൊന്നി നദി' എന്ന ഗാനമാണ് ബംബ ബാക്യ അവസാനമായി പാടിയത്. 'സിംതാംഗരൻ', 'സർക്കാർ','യന്തിരൻ 2.0', 'സർവം താള മയം', 'ബിഗിൽ', 'ഇരവിൻ നിഴൽ' തുടങ്ങിയ സിനിമകളിലെ ഹിറ്റ് ഗാനങ്ങള്‍ ബംബ ബക്യ ആലപിച്ചിട്ടുണ്ട്. എ ആര്‍ റഹ്‍മാനൊപ്പം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു. അവസാന ഗാനമായ 'പൊന്നി നദി'യും എ ആര്‍ റഹ്‍മാന്റെ സംഗീത സംവിധാനത്തിലാണ് ബംബ ബാക്യ പാടിയത്.
ഒട്ടേറെ ഭക്തിഗാനങ്ങളും ബംബ പാടിയിട്ടുണ്ട്. ബംബ ബാക്യയുടെ അകാല മരണത്തില്‍ അനുശോചിച്ച് ഒട്ടേറെ പേര്‍ രംഗത്ത് എത്തി. ബംബ ബാക്യയുടെ അകാല മരണത്തില്‍ അതീവ ദു:ഖമെന്ന് നടൻ കാര്‍ത്തി എഴുതി. ഈ വലിയ നഷ്‍ടം സഹിക്കുന്ന ബംബ ബാക്യയുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി താൻ പ്രാര്‍ഥിക്കുന്നുവെന്നും കാര്‍ത്തി എഴുതി. ഇത് ഷോക്കിംഗ് ആണ് എന്ന് ഗാനരചയിതാണ് വിവേക് ട്വിറ്ററില്‍ കുറിച്ചു. മഹാനായ ഗായകൻ വിട പറഞ്ഞിരിക്കുന്നു എന്ന് എഴുതിയ വിവേക് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും പറഞ്ഞു.
ബംബ ബാക്യയുടെ മരണത്തില്‍ ഖദീജ റഹ്‍മാനും അനുശോചനം അറിയിച്ചു. സഹോദരാ വിശ്രമിക്കൂ, നിങ്ങൾ മരണപ്പെട്ടുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. അത്തരമൊരു അത്ഭുതകരമായ വ്യക്തിയും സംഗീതജ്ഞനുമാണ് നിങ്ങൾ എന്നാണ് ഖദീജ റഹ്‍മാൻ കുറിച്ചത്. ബംബ ബാക്യയുടെ മരണത്തില്‍ അനുശോചിക്കുന്നതായി ഗായിക കെ എസ് ചിത്രയും ട്വീറ്റ് ചെയ്‍തു.
Read More : തിയറ്ററുകളില്‍ അഭിപ്രായം നേടി 'നക്ഷത്തിരം നകര്‍കിരത്', ചിത്രത്തിലെ ദൃശ്യങ്ങള്‍ പുറത്ത്
