തനാജി: ദ അണ്‍സംഗ് വാരിയരിലെ സാവിത്രിയായിട്ടുള്ള കാജോലിന്റെ ഫസ്റ്റ് ലുക്ക്.

അജയ് ദേവ്‍ഗണ്‍ നായകനാകുന്ന പുതിയ സിനിമയാണ് തനാജി: ദ അണ്‍സംഗ് വാരിയര്‍. ചിത്രത്തില്‍ സ്വാതന്ത്ര്യസമര സേനാനിയായി തനാജി മലുസരെയായിട്ടാണ് അജയ്‍ ദേവ്ഗണ്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ നായികയായ സാവിത്രി മലുസരെയായിട്ട് എത്തുന്ന കാജോളിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred
View post on Instagram

വേറിട്ട ഒരു കഥാപാത്രമായിട്ടുതന്നെയാണ് കാജോള്‍ ചിത്രത്തില്‍ എത്തുന്നത്. തന്റെ കരുത്താണ് ചിത്രത്തിലെ സാവിത്രി മലുസരെയെന്ന് അജയ് ദേവ്‍ഗണും പറയുന്നു. ന്നു. ചരിത്രത്തിലെ അങ്ങനെ പാടിപ്പുകഴ്‍ത്താത്ത വീരനായകൻമായി അഭിനയിക്കാൻ ഇനിയും ആഗ്രഹിക്കുന്നുവെന്നാണ് അജയ് ദേവ്‍ഗണ്‍ പറയുന്നത്.തനാജിയെ കുറിച്ച് പഠിച്ചപ്പോള്‍ അത്ഭുതപ്പെട്ടുപോയി. അദ്ദേഹത്തെപ്പോലുള്ള വീരൻമാര്‍ നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനായി എത്ര ത്യാഗോജ്ജലമായാണ് പ്രവര്‍ത്തിച്ചത്. അത്തരം വീര കഥകള്‍ വെള്ളിത്തിരയിലേക്ക് എത്തിക്കണം. മറ്റ് ധീര യോദ്ധാക്കളുടെയും കഥ എത്തിക്കണം- അജയ് ദേവ്ഗണ്‍ പറയുന്നു. ഓം രൌത് ആണ് തനാജി: ദ അണ്‍സംഗ് വാരിയര്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തവര്‍ഷം ജനുവരി 10ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.