നാനാ പടേകര്‍ക്കെതിരെ ശക്തമായ മീ ടൂ ആരോപണവുമായി രംഗത്തെത്തിയ ആളാണ് തനുശ്രീ. പിന്നീട് ബോളിവുഡില്‍ നിന്ന് ഇടവേളയെടുത്ത് അമേരിക്കയിലേക്ക് പോകുകയായിരുന്നു.

നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ച് നടി തനുശ്രീ ദത്ത. യുഎസ് സര്‍ക്കാരിന്റെ ജോലി വേണ്ടെന്നുവച്ചാണ് താന്‍ മടങ്ങിയെത്തുന്നതെന്ന് തനുശ്രീ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിൽ കുറിച്ചു. നാനാ പടേകര്‍ക്കെതിരെ ശക്തമായ മീ ടൂ ആരോപണവുമായി രംഗത്തെത്തിയ ആളാണ് തനുശ്രീ. പിന്നീട് ബോളിവുഡില്‍ നിന്ന് ഇടവേളയെടുത്ത് അമേരിക്കയിലേക്ക് പോകുകയായിരുന്നു.

ചില മോശം ആളുകളും അവരുണ്ടാക്കിയ കുരുക്കുകളുമാണ് തന്റെ വഴിയില്‍ തടസ്സമുണ്ടാക്കിയതെന്ന് പറഞ്ഞ നടി അഭിനയ ജീവിതത്തിന് മറ്റൊരു അവസരം കൂടി നല്‍കാനുള്ള ഒരുക്കത്തിലാണ് താനെന്ന് പറഞ്ഞു. ബോളിവുഡിലും മുംബൈയിലും എനിക്ക് നല്ല പേരാണ് ഉള്ളത്. അതികൊണ്ടാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. കുറച്ചുകാലം ഇവിടെ താമസിക്കുകയും രസകരമായ ചില പ്രോജക്ടുകളിൽ പ്രവർത്തിക്കുകയും ചെയ്യും.

View post on Instagram

സിനിമകളിലും വെബ് സീരീസുകളിലുമായി നിരവധി ഓഫറുകള്‍ ലഭിക്കുന്നുണ്ട്.ബോളിവുഡിലെ ചില പ്രമുഖ വ്യക്തികള്‍ പിന്തുണയ്ക്കുന്നുണ്ടെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കൊവിഡ് കാരണം ഷൂട്ടുകൾ വൈകുന്നതിനാലാണ് പ്രോജക്ടുകളെ പറ്റി ഔദ്യോ​ഗികമായി പുറത്തുവിടാത്തത്. സിനിമയിലേക്കുള്ള മടങ്ങി വരവ് വളരെ ആകാംഷയോടെയാണ് താൻ കാണുന്നതെന്നും അതിനായി ശരീരഭാരം 15 കിലോയോളം കുറച്ചുവെന്നും തനുശ്രീ പറഞ്ഞു.