ആക്ഷേപഹാസ്യ ഗണത്തിൽ വരുന്ന ചിത്രം
വണ്ടർ ഫ്രെയിംസ് ഫിലിം ലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ജലധാര പമ്പ്സെറ്റ് സിൻസ് 1962. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഇന്ദ്രൻസ്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പയാണ് സിനിമയുടെ സംവിധാനം. ആക്ഷേപഹാസ്യ ഗണത്തിൽ വരുന്ന ചിത്രമാണിത്. ചിത്രത്തിൽ അഡ്വ. രവി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടി ജി രവിയുടെ ക്യാരക്ടർ പോസ്റ്റർ അണിയറക്കാര്‍ പുറത്തിറക്കിയിരിക്കുകയാണ്.
1975ൽ അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരായണം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം സിനിമയിൽ അൻപത് വർഷം പൂർത്തിയാക്കാന്‍ പോവുകയാണ്. സിനിമയില്‍ നിരവധി തലമുറകൾക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചിട്ടുള്ള ടി ജി രവി കൂടുതലും വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ചാകര, പറങ്കിമല, ഈ നാട്, ഇനിയെങ്കിലും, പത്താമുദയം, പാവം ക്രൂരൻ, റോമൻസ്, ജേക്കബിൻ്റെ സ്വർഗരാജ്യം, ജോർജേട്ടൻസ് പൂരം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
സാഗർ, ജോണി ആൻ്റണി, ടി ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജിന്‍ ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്ണു ഗോവിന്ദൻ, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനിൽകുമാർ, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കർമ്മ തുടങ്ങിയവരും അഭിനയിക്കുന്ന ജലധാര പമ്പ്സെറ്റ് സിൻസ് 1962 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് പാലക്കാടാണ്. പ്രജിൻ എം പി, ആഷിഷ് ചിന്നപ്പ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്. സജിത്ത് പുരുഷൻ ഛായാഗ്രഹണവും കൈലാസ് സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. എഡിറ്റിംഗ് രതിൻ രാധാകൃഷ്ണൻ, ആർട്ട് ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ ബിജു കെ തോമസ്, മേക്കപ്പ് സിനൂപ് രാജ്, ഗാനരചന ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, കോസ്റ്റ്യൂം അരുൺ മനോഹർ, സൗണ്ട് ഡിസൈൻ ധനുഷ് നായനാർ, ഓഡിയോഗ്രാഫി വിപിൻ നായർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ, കാസ്റ്റിംഗ് ഡയറക്ടർ ജോഷി മേടയിൽ, കൊറിയോഗ്രാഫി സ്പ്രിംഗ്, വി എഫ് എക്‌സ് ശബരീഷ് (ലൈവ് ആക്ഷൻ സ്റ്റുഡിയോസ്), പി ആർ ഒ- എ എസ് ദിനേഷ്, ആതിര ദിൽജിത്ത്, ട്രെയിലർ കട്ട് ഫിൻ ജോർജ് വർഗീസ്, സ്റ്റിൽ നൗഷാദ് കണ്ണൂർ, ഡിസൈൻ മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ.
