ചെന്നൈ: അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയായി കങ്കണ റണൗട്ട് വെള്ളിത്തിരയിൽ എത്തുന്നു. ചിത്രത്തിന്റെ പുതിയ ടീസർ പുറത്തെത്തി. എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന തലൈവി തമിഴിലും ഹിന്ദിയിലുമായിട്ടായിരിക്കും പുറത്തിറങ്ങുന്നത്. എംജിആറിന്റെ വേഷത്തിലെത്തുന്നത് അരവിന്ദ് സാമി ആണ്. രണ്ട് ​ഗെറ്റപ്പിലാണ് താരം ഈ ചിത്രത്തിലെത്തുന്നത്. സിനിമയിലും രാഷ്ട്രീയത്തിലും ജയലളിത ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വമായിരുന്നു. സിനിമയിലെ താരറാണിയിൽ നിന്നും തമിഴ്നാടിന്റെ തലൈവിയായി വളർന്ന ജയലളിതയുടെ ജീവിതം പറയുന്ന ചിത്രത്തിന് വേണ്ടി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കെ. ആർ വിജയേന്ദ്രയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.