വിജയ് തന്നെ ലിയോയെ പാൻ ഇന്ത്യൻ സിനിമയാക്കേണ്ടതില്ലെന്ന് പഞ്ഞതായി വെളിപ്പെടുത്തിയിരിക്കുന്നത് ലിയോയുടെ നിർമ്മാതാവ് ലളിത് കുമാറാണ്. 

ചെന്നൈ: തെന്നിന്ത്യന്‍ സിനിമാലോകത്തുനിന്ന് വരാനിരിക്കുന്നവയില്‍ ഏറ്റവും ഹൈപ്പ് നേടിയിട്ടുള്ള ഒന്നാണ് തമിഴ് ചിത്രം ലിയോ. വിക്രത്തിന്‍റെ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം, മാസ്റ്ററിനു ശേഷം വിജയ്‍യും ലോകേഷും ഒന്നിക്കുന്ന ചിത്രം, ഒപ്പം ഇത് എല്‍സിയുവിന്‍റെ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) ഭാഗമാകുമോ എന്ന ആകാംക്ഷ അങ്ങനെ ഈ ഹൈപ്പിന് കാരണങ്ങള്‍ പലതാണ്. 

ഇപ്പോള്‍ ഇതാ ചിത്രത്തെക്കുറിച്ച് വളരെ പ്രധാനപ്പെട്ട ഒരു അപ്ഡേറ്റ് വന്നിരിക്കുന്നു. ചിത്രം ഒരു പാന്‍ ഇന്ത്യന്‍ ചിത്രമാക്കി മാറ്റാന്‍ നായകനായ വിജയിക്ക് താല്‍പ്പര്യമില്ലായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. തമിഴില്‍ മാത്രം ഇറക്കാനാണ് നായകനായ വിജയ് ആഗ്രഹിച്ചിരുന്നത് എന്നാണ് വിവരം. 

വിജയ് തന്നെ ലിയോയെ പാൻ ഇന്ത്യൻ സിനിമയാക്കേണ്ടതില്ലെന്ന് പഞ്ഞതായി വെളിപ്പെടുത്തിയിരിക്കുന്നത് ലിയോയുടെ നിർമ്മാതാവ് ലളിത് കുമാറാണ്. തമിഴ് മക്കളെ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമായിരിക്കണം എന്നാണ് വിജയിയുടെ ആഗ്രഹം എന്നാണ് നിര്‍മ്മാതാവ് പറയുന്നത്. വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലറാണ് ലിയോ.

എന്നാല്‍ ചിത്രത്തിന്‍റെ വലിയ വിപണന സാധ്യതകളും മറ്റും നിര്‍മ്മാതാക്കള്‍ വിജയിയെ ധരിപ്പിച്ചതോടെ ദളപതി തന്‍റെ തീരുമാനം മാറ്റുകയായിരുന്നു. കഥയില്‍ അടക്കം വലിയൊരു കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന രീതിയില്‍ മാറ്റം വരുത്താന്‍ വിജയ് സമ്മതിക്കുകയായിരുന്നു. ചിത്രത്തില്‍ വലിയ താരനിര അടക്കം വന്നത് ഇതിന് പിന്നാലെയാണ് എന്നാണ് വിവരം. 

അതേ സമയം ഡിജിറ്റല്‍, സാറ്റലൈറ്റ്, മ്യൂസിക് റൈറ്റ്സിന്‍റെ വില്‍പ്പന വഴിയും ലിയോ വന്‍ തുക നേടുമെന്നാണ് കരുതപ്പെടുന്നത്. റിലീസിനു മുന്‍പു തന്നെ ചിത്രം 300 കോടിയോളം നേടിയാലും അത്ഭുതപ്പെടാനില്ലെന്നാണ് ട്രേ‍ഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, അര്‍ജുന്‍ എന്നിവരും ചിത്രത്തിന്‍റെ ഭാഗമാവുന്നുണ്ട്. തമിഴിലെ പ്രമുഖ ബാനര്‍ ആയ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. ഈ വര്‍ഷം ഒക്ടോബര്‍ 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

ശിവകാര്‍ത്തികേയനും അനിരുദ്ധും തെറ്റിയോ ? ; പുതിയ ചിത്രത്തിന് സംഗീതം നല്‍കാന്‍ വിസമ്മതിച്ചു; കാരണം.!

ഇന്‍സ്റ്റഗ്രാമില്‍ റെക്കോര്‍ഡിട്ട് വിജയ്; ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ ഫോളോവേഴ്സ് എത്തിയതില്‍ മൂന്നാമത്