തൃഷയുടെ പോസ്റ്റാണ് വലിയ ചര്‍ച്ചയായിരിക്കുന്നത്.
നടനും രാഷ്‍ട്രീയ നേതാവുമായ വിജയ്‍ക്കെതിരെ ഭാര്യ സംഗീത വിവാഹ മോചനക്കേസ് ഫയല്‍ ചെയ്‍തിരിക്കുകയാണ്. ഒരു പ്രമുഖ നടിയുമായി വിജയ്‍യുടെ ബന്ധമാണ് വിവാഹ മോചനത്തില്‍ എത്തിച്ചത് എന്നാണ് സംഗീതയുടെ ഹര്‍ജിയില്‍ പറയുന്നത്. അതിനിടയില്‍ ഒരു ചടങ്ങില്‍ തൃഷയും വിജയ്‍യും ഒന്നിച്ചെത്തി. ഇപ്പോഴിതാ തൃഷ ഇൻസ്റ്റാഗ്രാം പോസ്റ്റുമായി എത്തിയതാണ് ചര്‍ച്ചയാകുന്നത്.
എപ്പോഴും എന്റെ പ്രിയപ്പെട്ട ആളുകളായിരിക്കുന്നതിന് നന്ദി എന്നാണ് തൃഷ ഇൻസ്റ്റാഗ്രാമില്‍ എഴുതിയിരിക്കുന്നത്. തന്റെ രണ്ട് ഫോട്ടോകളും ഇൻസ്റ്റാഗ്രാമില്‍ താരം പങ്കുവെച്ചിട്ടുണ്ട്. വിജയ്‍യെ ഉദ്ദേശിച്ചാണ് തൃഷ എഴുതിയിരിക്കുന്നത് എന്നാണ് നടിയുടെ ആരാധകര്‍ വ്യാഖ്യാനിക്കുന്നത്. അല്ല പൊതുവായുള്ള ഒരു പ്രസ്‍താവനയാണ് എന്ന് മറ്റ് ഒരു കൂട്ടരും കമന്റുകളായി എഴുതിയിരിക്കുന്നു.
നിര്‍മാതാവ് കല്‍പ്പാത്തി എസ് സുരേഷിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനാണ് വിജയ്‍യും തൃഷയും ഒന്നിച്ചെത്തിയത്. ഒരേ തരത്തിലുള്ള വസ്‍ത്രങ്ങള്‍ ആയിരുന്നു താരങ്ങള്‍ ധരിച്ചത്. ഇരുവരും ഒരേ കാറിലാണ് എത്തിയതും. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഭ്യൂഹങ്ങള്‍ ശരിയാണെന്നും ഇരുവരും പ്രണയത്തിലാണെന്നുമാണ് വീഡിയോയ്‍ക്ക് കമന്റുകളായി ആരാധകര്‍ എഴുതുന്നത്. എന്നാല്‍ അടുത്ത സുഹൃത്തുക്കളാണ് ഇരുവരെന്നും പറയുന്നുവരും കുറവല്ല. അടുത്ത സുഹൃത്തുക്കള്‍ ഒന്നിച്ചെത്തിയാല്‍ എന്താണ് തെറ്റെന്നാണ് ഇക്കൂട്ടര്‍ ചോദിക്കുന്നത്.
അതിനിടെ സംഗീത ഫയല്‍ ചെയ്‍ത ഹര്‍ജിയില്‍ ചെങ്കല്‍പേട്ട് കുടുംബ കോടതിയില്‍ ഏപ്രില്‍ 20ന് നേരിട്ട് ഹാജരാകാൻ വിജയ്‍യോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ് സജീവ രാഷ്‍ട്രീയത്തില്‍ ഇറങ്ങിയ സമയത്ത് ഇങ്ങനെ ഒരു വിവാദം അനാവശ്യമാണെന്ന് അദ്ദേഹത്തിന്റെ കടുത്ത ആരാധകരും വാദിക്കുന്നുണ്ട്. രാഷ്‍ട്രീയ എതിരാളികള്‍ ഇത് ആയുധകമാക്കുമെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ അനുയായികള്‍. വിഷയത്തില്‍ വിജയ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല എന്നതാണ് കൗതുകകരം. എന്തായിരിക്കും വിജയ് ഇക്കാര്യത്തില്‍ നിലപാടെടുക്കുക എന്ന് അറിയാൻ കാത്തിരിക്കുകയാണ് സിനിമാ ലോകവും രാഷ്‍ട്രീയവൃത്തങ്ങളും.
