കുഞ്ഞിന്റെ പേരും മുഖവും വെളിപ്പെടുത്തിയിരിക്കുകയാണ്.
നടൻ കൃഷ്‍ണകുമാറിന്റെയും കുടുംബത്തിന്റെയും വ്ളോഗുകൾ ഫോളോ ചെയ്യുന്നവർക്ക് സുപരിചിതയാണ് വ്ളോഗറായ തൻവി സുധീർ ഘോഷ്. സിന്ധു കൃഷ്‍ണയുടെ സഹോദരിയുടെ മകളാണ് തൻവി. കുടുംബത്തോടൊപ്പം കാനഡയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് തൻവി. അടുത്തിടെയാണ് ഇവർക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ഇപ്പോളിതാ കുഞ്ഞിന്റെ പേരും മുഖവും വെളിപ്പെടുത്തിയിരിക്കുകയാണ് താരം. നില എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ആദ്യത്തെ കുഞ്ഞിന്റെ പേര് ലിയാനെന്നാണ്.

''നാട്ടിലെത്തി ഫാമിലിക്കൊപ്പം റിവീൽ ചെയ്യാനായിരുന്നു പ്ലാൻ ചെയ്ത് വെച്ചിരുന്നത്. പിന്നെ ആ പ്ലാൻ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന്റെ മുഖം റിവീൽ ചെയ്താൽ എന്തെങ്കിലും പറ്റുമോയെന്ന അന്ധവിശ്വാസങ്ങളൊന്നും ഇല്ല. ഇതെല്ലാം വിശ്വസിക്കുന്നവരും ഉണ്ടാകും. ഞാൻ ചെറുപ്പത്തിൽ ഹിന്ദുവായിരുന്നു. പിന്നെ അച്ഛൻ മുസ്ലീമായി. അതുകൊണ്ട് തന്നെ വിശ്വാസങ്ങൾ എനിക്കും കുറവാണ്. ലിയാൻ ജനിച്ച അന്ന് തന്നെ അവന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. മോള് ജനിച്ചിട്ട് പതിനഞ്ച് ദിവസം കഴിഞ്ഞു. ഇനി മുഖം റിവീൽ ചെയ്തില്ലെങ്കിൽ അവളുടെ ന്യൂ ബോൺ ഫോട്ടോഷൂട്ട് ഫോട്ടോകൾ പോസ്റ്റ് ചെയ്യാൻ കഴിയില്ല. ഞങ്ങൾ തന്നെയാണ് ഫോട്ടോഷൂട്ട് നടത്തുന്നത്. അതിനുള്ള ലൈറ്റും പ്രോപ്പർട്ടീസും വാങ്ങി. മോൾ എല്ലാത്തിനോടും സഹകരിച്ചു. ഫോട്ടോഷൂട്ടിനിടെ അവൾ തന്നെ പല പോസുകളും ചെയ്ത് തന്നു.'', തൻവി വ്ളോഗിൽ പറഞ്ഞു. 
''ഞാൻ ക്രിസ്ത്യൻ ഫാമിലിയിലാണ് ജനിച്ചത്. പക്ഷേ, വിശ്വാസപരമായ കാര്യങ്ങളിലേക്കൊന്നും ഞാനില്ല. ഞങ്ങളുടേത് ഇന്റർകാസ്റ്റ് മാരേജ് ആയതുകൊണ്ട് രണ്ട് കുഞ്ഞുങ്ങൾക്കും മതമില്ല. അവർ പ്രായപൂർത്തിയായശേഷം ഇഷ്ടമുള്ള മതം തെരഞ്ഞെടുത്തോട്ടെ. മതത്തിൽ വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതുമൊക്കെ അവരുടെ ഇഷ്ടം. ഇങ്ങനെയൊക്കെ പറയുന്നതുകൊണ്ട് ഞങ്ങൾ വിശ്വാസങ്ങൾക്ക് എതിരാണെന്ന് അർത്ഥമില്ല'', എന്നായിരുന്നു യോജിയുടെ പ്രതികരണം.
