മിസിസ്: ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ ഹിന്ദി പതിപ്പ് ട്രെയിലര്‍ പുറത്ത്, റിലീസ് പ്രഖ്യാപിച്ചു
നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും അഭിനയിച്ച ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ ഹിന്ദി പതിപ്പ് മിസിസ് OTT റിലീസിന് ഒരുങ്ങുന്നു. സന്യ മൽഹോത്രയും അംഗദ് ബേദിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഫെബ്രുവരി 7 ന് സീ5 ല്‍ റിലീസ് ചെയ്യും.

മുംബൈ: നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും അഭിനയിച്ച മലയാളം ചിത്രം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ലോക്ഡൌണ്‍ കാലത്ത് ഇറങ്ങി രാജ്യവ്യാപകമായി തന്നെ പ്രശസ്തി നേടിയ ചിത്രമാണ്. ഗാര്‍ഹിക ജീവിതത്തിലെ സിനിമ പുരുഷാധിപത്യത്തെ വിമർശിക്കുന്നു, സ്ത്രീ സ്വാതന്ത്ര്യം പ്രമേയമാക്കിയ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഇപ്പോള്‍ റിലീസിന് ഒരുങ്ങുകയാണ്.
ഐശ്വര്യ രാജേഷും രാഹുൽ രവീന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം അതേ പേരിൽ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. ഇപ്പോഴിതാ മിസിസ് എന്ന ഹിന്ദി റീമേക്കാണ് ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുന്നത്. നേരിട്ട് ഒടിടിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മിസിസ് എന്ന് പേരിട്ടിരിക്കുന്ന ഹിന്ദി ചിത്രത്തില്‍ സന്യ മൽഹോത്രയും അംഗദ് ബേദിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, ഫെബ്രുവരി 7 ന് സീ5 ല്‍ മിസിസ് ഡിജിറ്റലായി റിലീസ് ചെയ്യും.
ഒഫീഷ്യൽ ട്രെയ്‌ലർ റിലീസ് തിയതി അറിയിച്ചുകൊണ്ടാണ് പുറത്തിറക്കിയിരിക്കുന്നത്. വനിതാ സംവിധായിക ആരതി കദവ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജിയോ സ്റ്റുഡിയോസിൻ്റെ ബാനറിൽ ജ്യോതി ദേശ്പാണ്ഡെയാണ്.
ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഇതിനകം തന്നെ പാന്‍ ഇന്ത്യ തലത്തില്‍ ശ്രദ്ധേയമായ ചിത്രമാണ് അതിനാൽ ഡിജിറ്റൽ സ്‌പെയ്‌സിൽ അതിന്‍റെ ഹിന്ദിപതിപ്പ് മിസിസ് ശ്രദ്ധ നേടുമോ എന്ന് കണ്ടറിയണം. ജിയോ ബേബിയാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സംവിധാനം ചെയ്തത്.
വലിയ മാറ്റങ്ങളടെയാണ് മിസിസ് എത്തുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സാംസ്കാരികമായ വലിയ മാറ്റങ്ങളും കഥാപാത്രങ്ങളുടെ മാറ്റങ്ങളും ചിത്രത്തില്‍ കാണാം. 2019 ല്‍ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത കാര്‍ഗോയ്ക്ക് ശേഷം ആരതി കദവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിസിസ്.
ആശീര്‍വാദ് സിനിമാസിന് 25 വയസ്: എമ്പുരാനിലെ ആദ്യദൃശ്യങ്ങള്‍ ഇന്ന് എത്തും
വരുന്നത് സണ്ണി ഡിയോളിന്‍റെ 'പുഷ്‍പ'? 100 കോടി ബജറ്റില്‍ 'ജാട്ട്', റിലീസ് തീയതി പ്രഖ്യാപിച്ചു
