എന്നാല്‍ സാധാരണമായി റീമേക്ക് ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ഉള്ള കരാര്‍ അല്ല ഈ ചിത്രം സംബന്ധിച്ച് കൈതി നിര്‍മ്മാതാക്കളും, ഭോല നിര്‍മ്മാതാക്കളും തമ്മില്‍ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
മുംബൈ: അജയ് ദേവ്ഗൺ നായകനായ ഭോല മാർച്ച് 30 നാണ് റിലീസ് ചെയ്തത് ചിത്രം തീയറ്ററില്‍ മോശമല്ലാത്ത പ്രകടനമാണ് നടത്തുന്നത്. അജയ് ദേവഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലോകേഷ് കനകരാജിന്‍റെ 2019 ലെ തമിഴ് ചിത്രമായ കൈതിയുടെ റീമേക്കാണ് ഭോല. എന്നാല്‍ സാധാരണമായി റീമേക്ക് ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ഉള്ള കരാര്‍ അല്ല ഈ ചിത്രം സംബന്ധിച്ച് കൈതി നിര്‍മ്മാതാക്കളും, ഭോല നിര്‍മ്മാതാക്കളും തമ്മില്‍ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
ചില ബോളിവുഡ് വൃത്തങ്ങളെ ഉദ്ധരിച്ച് ബോളിവുഡ് ഹംഗാമയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സാധാരണയായി ഹിന്ദി ചലച്ചിത്ര നിർമ്മാതാവ് ഒരു തുക നല്‍കി ദക്ഷിണേന്ത്യന്‍ ചിത്രങ്ങളുടെ നിർമ്മാതാവിൽ നിന്ന് റീമേക്ക് അവകാശം വാങ്ങാറാണ് പതിവ്. ഷെഹ്‌സാദ (2023), ജേഴ്‌സി (2022), ഗജിനി (2008) തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാണത്തില്‍ ഇതാണ് നടന്നത്. എന്നാൽ ഭോലയുടെ കാര്യത്തിൽ കൈതിയുടെ നിര്‍മ്മാതാക്കളായ എസ് ആർ പ്രകാശ്ബാബു, എസ് ആർ പ്രഭു എന്നിവര്‍ നിശ്ചിത തുകയ്ക്ക് റീമേക്ക് അവകാശം കൊടുത്തില്ല. പകരം ലാഭം പങ്കിടൽ കരാറിലാണ് ഒപ്പിട്ടത്.
അതായത് ചിത്രം ഉണ്ടാക്കുന്ന എല്ലാ വരുമാനത്തിന്‍റെയും 5% എസ് ആർ പ്രകാശ്ബാബുവിനും എസ് ആർ പ്രഭുവിനും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. കാരാര്‍ പ്രകാരം തിയേറ്ററില്‍ നിന്നും ലഭിക്കുന്ന വരുമാനം മാത്രമല്ല സംഗീതം, സാറ്റലൈറ്റ്, ഡിജിറ്റൽ അവകാശങ്ങൾ എന്നിവയ്ക്ക് ലഭിക്കുന്ന വരുമാനത്തിന്‍റെ അഞ്ച് ശതമാനം ഇവര്‍ക്കാണ്. അതുകൊണ്ട് തന്നെ കൈതിയുടെ പ്രൊഡക്ഷൻ ഹൗസായ ഡ്രീം വാരിയർ പിക്‌ചേഴ്‌സിനെ ഭോലയുടെ ചിത്രത്തിന്റെ തുടക്കത്തിൽ കാണിക്കുകയും ചെയ്യുന്നുണ്ട്.
നേരത്തെ മലയാള ചിത്രം ഡ്രൈവിംഗ് ലൈസന്‍സ് സെല്‍ഫി ആക്കിയിപ്പോഴും ഇതേ രീതിയിലെ ഷെയറിംഗ് രീതി ആയിരുന്നുവെന്നാണ് ബോളിവുഡിലെ സംസാരം. റീമേക്ക് ചിത്രത്തിനുള്ള അപൂർവ ഡീലാണ് ഇതെന്നാണ് വിവരം. അജയ് ദേവ്ഗണിനെ കൂടാതെ തബു, അമല പോൾ, ദീപക് ഡോബ്രിയാൽ, വിനീത് കുമാർ, ഗജരാജ് റാവു എന്നിവരും ഭോലയിൽ അഭിനയിക്കുന്നത്.
വീണ്ടും ബോളിവുഡിനെ നിഷ്പ്രഭമാക്കി തെലുങ്ക് സിനിമ; ബോക്സ് ഓഫീസില്‍ 'ഭോല'യെ മലര്‍ത്തിയടിച്ച് 'ദസറ'
