പ്രഭാസും മാരുതിയും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്.

പ്രഭാസിനെ നായകനാക്കി മാരുതി സംവിധാനം ചെയ്ത 'ദി രാജ സാബ്' ഒടിടി റിലീസിനൊരുങ്ങുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 6 നാൻ ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. മാരുതിയും പ്രഭാസും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

ഹൊറർ- ഫാന്റസി- കോമഡി വിഭാഗത്തിലെത്തിയ ചിത്രത്തിന് ആദ്യ ദിനം മുതൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. ആദ്യ ദിനം തന്നെ 100 കോടി കളക്ഷൻ നേടി ചിത്രം റോക്കോർഡിട്ടിരുന്നു.

ഏറെക്കാലത്തിന് ശേഷം കോമഡി ഴോണറിലേക്ക് പ്രഭാസ് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ദ രാജാ സാബ്. ആക്ഷൻ ഹൊറര്‍ കോമഡി ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതും പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. മലയാളികളുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരം മാളവിക മോഹനനാണ് ദ രാജാ സാബിലെ നായിക. സഞ്‍ജയ് ദത്ത്, ബൊമൻ ഇറാനി, നിധി അഗര്‍വാള്‍, റിദ്ധി കുമാര്‍, സറീന വഹാബ്, സമുദ്രക്കനി, വെന്നേലെ കിഷോര്‍, ബ്രഹ്‍മാനന്ദൻ, വിടിവി ഗണേഷ്, സത്യ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി ഉണ്ട്.

സംവിധായകൻ മാരുതിയുടെ ടേക്കിംഗും ചിത്രത്തിലെ വിഷ്വലുകളും ക്ലൈമാക്സ് രംഗങ്ങളും സിനിമയുടെ പ്രധാന ആകർഷണങ്ങളാണ്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ടി.ജി. വിശ്വപ്രസാദ് നിർമ്മാണത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ ഒരുക്കിയ ബ്രഹ്മാണ്ഡമായ ലുക്കും നിർമ്മാണ മൂല്യവും സ്ക്രീനിൽ ഓരോ നിമിഷവും പ്രകടമാണ്

അതേസമയം സന്ദീപ് റെഡ്ഢി വംഗ സംവിധാനം ചെയ്യുന്ന സ്പിരിറ്റ് ആണ് പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം. പോലീസ് കഥാപാത്രമായാണ് ഹച്ചിത്രത്തിൽ പ്രഭാസ് എത്തുന്നത്.