മഞ്ജിത്ത് ദിവാകർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം

1995 ൽ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ നടന്ന ഒരു സംഭവത്തെ പ്രമേയമാക്കി സമകാലിക പ്രസക്തിയുള്ള ഒരു കഥയുടെ ദൃശ്യാവിഷ്കാരമാണ് ദി സ്പോയിൽസ്. ആരോരുമില്ലാതെ സമൂഹത്തിൽ ഒറ്റപ്പെട്ടുപോകുന്ന ഒരുപാട് പേരുടെ ജീവിത കഥകൾ നമ്മളെല്ലാവരും കാണുന്നതാണ്. അങ്ങനെ ഒരു കഥാപാത്രമാണ് പത്മരാജൻ. അയാളുടെ ജീവിതത്തിലേക്ക് രണ്ട് മാലാഖക്കുഞ്ഞുങ്ങള്‍ കടന്നു വരുന്നു. ആഫിയയും മാളവിയും, ഇവരുടെ വിശപ്പിന്റെയും അവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ചിത്രമാണ് മഞ്ജിത്ത് ദിവാകർ കഥ എഴുതി സംവിധാനം ചെയ്യുന്നത്. 

കഴിഞ്ഞദിവസം ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തുവന്നു. മാർച്ച് 1 വെള്ളിയാഴ്ച കേരളത്തിലെ പ്രമുഖ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. പത്മരാജനായി എം എ റഹിം, മാളവികയായി പ്രീതി ക്രിസ്ത്യാന പോൾ, ആഫിയയായി അഞ്ജലി അമീറും എത്തുന്നു. ഒരു ട്രാൻസ്‍ജെന്‍ഡര്‍ വുമൺ ആദ്യമായി മലയാളത്തിൽ നായികയാകുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഇതിനോടൊപ്പം തന്നെ സുനിൽ ജി ചെറുകടവ് എഴുതി സിബു സുകുമാരൻ സംഗീതം നൽകിയ എഡിജിപി ശ്രീജിത്ത് ഐപിഎസ് ആലപിച്ച ​ഗാനം സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധ നേടി. മാർബെൻ സ്റ്റുഡിയോയുടെ ബാനറിൽ എം എ റഹിം നിർമ്മിക്കുന്ന ചിത്രം ആര്യ ആദി ഇന്റർനാഷണൽ മൂവീസ് തിയറ്ററുകളിൽ എത്തിക്കുന്നു. സതീഷ് കതിർവേൽ ഛായാഗ്രഹണവും ബിജിലേഷ് കെ വി എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോൾ വിനോദ് കടക്കൽ. കോ റൈറ്റർ അനന്തു ശിവൻ. ഒരുപാട് പുതുമുഖങ്ങൾ ചിത്രത്തിലെ അഭിനയിച്ചിരിക്കുന്നു. തിരുവനന്തപുത്ത് ആയിരുന്നു ചിത്രം മുഴുവനും ചിത്രീകരിച്ചത്.

ALSO READ : കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദ്ദീന്‍ ക്യാമറയ്ക്ക് മുന്നിലേക്ക്; 'എം' വരുന്നു

The SpOils Official Trailer | Manjith Divakar | M A Rahim | Marben Studios