നാന പടേക്കര്‍ ആരാധകനെ തല്ലിയോ?: വൈറലായ വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ്.!
യുവാവിന്‍റെ തലയ്ക്ക് പിറകില്‍ കൈ കൊണ്ട് ശക്തിയായി അടിച്ച് അവിടെനിന്ന് മാറ്റുന്ന നാന പടേക്കറാണ് വീഡിയോയില്‍ ഉള്ളത്.

വാരണസി: സിനിമാതാരങ്ങളോളം പ്രേക്ഷകാവേശം ഏറ്റുവാങ്ങുന്നവര്‍ കുറവാണ്. അത് ചിലപ്പോള്‍ അവര്‍ക്ക് വിനയാവാറുമുണ്ട്. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ അണിയറക്കാര്‍ നേരിടുന്ന ഒരു വലിയ പ്രതിസന്ധി പലപ്പോഴും ജനക്കൂട്ടത്തെ നിയന്ത്രിക്കുക എന്നതാണ്.
വലിയ ജനക്കൂട്ടം ഭയന്ന് ലൊക്കേഷന്‍ തന്നെ മാറ്റിനിശ്ചയ്ക്കുന്നവരുമുണ്ട്. എന്നാല്‍ തങ്ങളോട് ഇടപെടാനും സെല്‍ഫിയെടുക്കാനുമൊക്കെ എത്തുന്ന ആരാധകരോട് താരങ്ങളില്‍ പലരും അനുഭാവപൂര്‍വ്വമാണ് പെരുമാറാറ്.
ഇനി അങ്ങനെ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയുടെ ഇക്കാലത്ത് അതിന്‍റെ വീഡിയോകള്‍ പറപറക്കുകയും ചെയ്യും. ഇപ്പോഴിതാ ഹിന്ദി സിനിമയിലെ മുതിര്‍ന്ന നടന്‍ നാന പടേക്കറിന്‍റെ അത്തരത്തിലൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. ജേണി എന്ന സിനിമയുടെ വാരണാസി ലൊക്കേഷനില്‍ നിന്നുള്ളതാണ് വീഡിയോ. ചിത്രീകരണത്തിന് തയ്യാറെടുക്കുന്നതിനിടെ സെല്‍ഫി എടുക്കാന്‍ വന്ന യുവാവിനെ നാന തല്ലിയെന്ന പേരിലുള്ള വീഡിയോയാണ് വൈറലാകുന്നത്.
യുവാവിന്‍റെ തലയ്ക്ക് പിറകില്‍ കൈ കൊണ്ട് ശക്തിയായി അടിച്ച് അവിടെനിന്ന് മാറ്റുന്ന നാന പടേക്കറാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോഴിതാ വീഡിയോയുടെ സത്യവസ്ഥ വിവരിച്ച് ചിത്രത്തിന്‍റെ സംവിധായകന്‍ അനില്‍ ശര്‍മ്മ രംഗത്ത് എത്തി. ജനങ്ങള്‍ വീഡിയോ തെറ്റിദ്ധരിച്ചതാണെന്നും അത് ചിത്രത്തിലെ രംഗമാണെന്നുമാണ് അനില്‍ ശര്‍മ്മ പറയുന്നത്.
“ഞാൻ ഈ വാർത്ത അറിഞ്ഞത് ഇപ്പോഴാണ്. ഞാൻ ഇപ്പോഴാണ് ഇതേ വീഡിയോ കാണുന്നത്. നാന ആരെയും അടിച്ചിട്ടില്ല. അത് സിനിമയിൽ നിന്നുള്ള ഒരു ഷോട്ട് ആണ്. ബനാറസിലെ നടുറോട്ടില്‍ നാനയുടെ അടുത്ത് വരുന്ന ഒരു പയ്യന്‍റെ തലയിൽ അടിക്കുന്നതാണ് ആ രംഗം. അതൊരു ഷൂട്ടിംഗ് രംഗമാണ്. എന്നാൽ അവിടെ ഷൂട്ടിംഗ് കാണാന്‍ തടിച്ചുകൂടിയ ജനക്കൂട്ടം ഈ രംഗം മൊബൈൽ ക്യാമറകളിൽ പകർത്തുകയും തുടർന്ന് സിനിമയുടെ ഷോട്ട് ഓണ്‍ലൈനില്‍ ചോരുകയും ചെയ്തു.
സോഷ്യൽ മീഡിയ നാനയെ വളരെ ഗൌരവക്കാരനാണ് എന്നാണ് കരുതുന്നത്. അതിനാലാണ് , ഇത് പൂർണ്ണമായും തെറ്റാണ്. ഈ വീഡിയോയുടെ സത്യാവസ്ഥ ആരാധകർ മനസ്സിലാക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. സിനിമയിൽ നിന്നുള്ള ഒരു ഷോട്ടാണിത്. നാന ആരെയും തല്ലിയിട്ടില്ല"- ആജ് തക്ക് ടിവിക്ക് നല്‍കിയ വിശദീകരണത്തില്‍ അനില്‍ ശര്‍മ്മ പറഞ്ഞു.
ജവാന്‍ പാട്ടിന് ചിരംഞ്ജീവിയുടെ കിടിലന്‍ സ്റ്റെപ്പ്- വൈറലായി വീഡിയോ
തീയറ്ററിനുള്ളില്‍ വെടിക്കെട്ട്: ഫാന്‍സിന്‍റെ പ്രവര്‍ത്തിയില്‍ പ്രതികരിച്ച് സല്‍മാന്‍ ഖാന്‍