രാജൻ പി ദേവിന്റെ മകൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മമ്മൂട്ടി നായകനായി പ്രദര്‍ശനത്തിന് എത്തിയ ഹിറ്റ് ചിത്രമാണ് 'തൊമ്മനും മക്കളും'. മമ്മൂട്ടി 'ശിവ' എന്ന കഥാപാത്രമായി ചിത്രത്തില്‍ എത്തിയപ്പോള്‍ രാജൻ പി ദേവായിരുന്നു 'തൊമ്മൻ' ആയി വേഷമിട്ടത്. 'സത്യ' എന്ന മറ്റൊരു മകൻ കഥാപാത്രമായി ലാലും വേഷമിട്ടു. 'തൊമ്മനും മക്കളും' എന്ന വിജയ ചിത്രത്തിലെ വികാരഭരിതമായ സംഭാഷണം നിര്‍ദ്ദേശിച്ചത് മമ്മൂട്ടിയായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രാജൻ പി ദേവിന്റെ മകൻ ജുബില്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍

ജുബിലിന്റെ വാക്കുകള്‍

ഞാൻ ഒരു ദിവസം നില്‍ക്കുമ്പോഴാണ് സിനിമയിലെ ക്ലൈമാക്സിനോട് അനുബന്ധിച്ച ആ പ്രത്യേക രംഗം ചിത്രീകരിക്കുന്നത്. ആ പെണ്ണിനെ കെട്ടാൻ പറ്റില്ലെന്ന് പറഞ്ഞ് മമ്മൂക്ക പോരുന്നു. ഡാഡിച്ചൻ അങ്ങോട്ട് കയറിവരുന്നു, അപ്പനാണ് പറയുന്നത് എന്നാണ് സംഭാഷണം. രണ്ട് അഭിപ്രായം വന്നാല്‍ തല്ലി തീര്‍ക്കണം എന്നാണ്. നീ എന്നാല്‍ അപ്പനെ തല്ലടായെന്ന് പറയും അപ്പോള്‍. എന്നിട്ട് മമ്മൂക്കയും തല്ലുകയും ചെയ്‍തു. അപ്പ എനിക്ക് വേദനിക്കുന്നുണ്ട്, ഭ്രാന്ത് വരുന്നുണ്ടെന്നുമാണ് മമ്മൂക്കയുടെ സംഭാഷണം.

അത് കഴിയുമ്പോഴേക്കും അപ്പന്റെ കൈ തടുക്കുന്നുണ്ട് മമ്മൂക്ക. അപ്പനോടല്ലേ എന്നെ തല്ലരുത് എന്ന് പറഞ്ഞത് എന്ന് വ്യക്തമാക്കി ഇറങ്ങിപ്പോകുകയാണ്. 'തൊമ്മന്റെ' അടുത്ത് മകൻ അങ്ങനെ പറയുന്നു എന്നായിരുന്നു എഴുതിവെച്ചിരുന്നത്. മമ്മൂക്ക അപ്പോള്‍ പറഞ്ഞു, അങ്ങനെ പറയാൻ പാടില്ല എന്ന്. അവരുടെ സ്‍നേഹം അത്രയ്ക്കും ഉള്ളതാണ്. ഇതല്ല ലോകത്ത് എന്ത് വിഷയം വന്നാലും പുള്ളി അങ്ങനെ ഇറങ്ങിപ്പോകില്ല. അപ്പൻ എന്നെ തല്ലിക്കോ, കാര്യം തന്നെ തല്ലുന്നത് ഞാൻ അപ്പന്റെ സ്വന്തം മോൻ അല്ലാത്തതുകൊണ്ടല്ലേ എന്ന ഡയലോഗ് അവിടെ മമ്മൂക്കയുടെ സജഷനില്‍ നിന്ന് വന്നതാണ്. അതിലാണ് എല്ലാം ബാലൻസ് ആകുന്നത്. ശിവൻ ആയി മാറാൻ പറ്റിയതുകൊണ്ടാണ് അങ്ങനെ ഒരു ഡയലോഗിലേക്ക് മമ്മൂക്ക എത്തിയത്. ഗ്ലിസറിനില്ലാതെയാണ് മമ്മൂക്ക അപ്പോള്‍ കരയുന്നത്. അത്രയ്‍ക്കും ഇൻവോള്‍വായി ചെയ്‍തതാണ് അത്. ആ റിസള്‍ട്ട് സിനിമയില്‍ കാണാനുണ്ട്. അപ്പനെയും രണ്ട് മക്കളെയുമാണ് ആ സിനിമയില്‍ നമ്മള്‍ കാണുന്നത്.

Read More: 'ഡേറ്റിംഗ് ആപ്പിലൊന്നും പോകേണ്ട', സാധികയെ വിവാഹം കഴിക്കണമെന്ന് അവതാരകൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക