സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്ത ഇനി ഉത്തരം ഏതാനും ദിവസങ്ങൾക്ക് മുൻപാണ് റിലീസ് ചെയ്തത്.

പര്‍ണ ബാലമുരളി നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രം 'ഇനി ഉത്തരം ' എന്ന സിനിമയെ അഭിനന്ദിച്ച് തൃശ്ശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്. കഴിഞ്ഞ ദിവസമാണ് മേയര്‍ ചിത്രം കണ്ടത്. ചിത്രത്തിനെയും അണിയറ പ്രവര്‍ത്തകരെയും മേയര്‍ അഭിനന്ദിച്ചു. സ്ത്രീകള്‍ വിചാരിച്ചാല്‍ ഇവിടെ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്നും എന്തിനെയും നേരിടാന്‍ കഴിയുമെന്നും മേയര്‍ പറഞ്ഞു. 

സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്ത ഇനി ഉത്തരം ഏതാനും ദിവസങ്ങൾക്ക് മുൻപാണ് റിലീസ് ചെയ്തത്. ദേശീയ അവാര്‍ഡ് നേട്ടത്തിനു ശേഷം അപര്‍ണ ബാലമുരളിയുടേതായി റിലീസ് ചെയ്ത ചിത്രം കൂടിയാണിത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അപര്‍ണയുടേതായി ഒരു മലയാള ചിത്രം ബിഗ് സ്‌ക്രീനില്‍ എത്തുന്നത്.

അപര്‍ണ്ണ ബാലമുരളിയും കലാഭവന്‍ ഷാജോണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഹരീഷ് ഉത്തമന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്,ജാഫര്‍ ഇടുക്കി, ചന്തു നാഥ്,ഷാജു ശ്രീധര്‍,ജയന്‍ ചേര്‍ത്തല,ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും വേഷമിടുന്നു.

തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച 'ചോള ചോള'; 'ആദിത്യ കരികാലന്റെ' ​വീഡിയോ ​ഗാനം പുറത്ത്

എ ആന്റ് വി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഛായാഗ്രഹണം രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റര്‍-ജിതിന്‍ ഡി കെ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, വിനോഷ് കൈമള്‍,കല-അരുണ്‍ മോഹനന്‍,മേക്കപ്പ്-ജിതേഷ് പൊയ്യ,വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍,സ്റ്റില്‍സ്-ജെഫിന്‍ ബിജോയ് ,പരസ്യകല-ജോസ് ഡോമനിക് ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ദീപക് നാരായണ്‍,പ്രൊജക്റ്റ് ഡിസൈനര്‍ ആന്റ് മാര്‍ക്കറ്റിംങ്-ഒ20 സ്‌പെല്‍,പി ആര്‍ ഒ-എ എസ് ദിനേശ്, ആതിര ദില്‍ജിത്.

Ini Utharam Official Trailer | Aparna Balamurali | Hesham Abdul Wahab | Sudheesh Ramachandran | A&V

 'സൂരറൈ പോട്ര്' എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനായിരുന്നു അപര്‍ണക്ക് ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചത്. സൂര്യ നായകനായ ചിത്രത്തില്‍ 'ബൊമ്മി' എന്ന കഥാപാത്രത്തെയാണ് അപര്‍ണ അവതരിപ്പിച്ചത്. ചിത്രത്തിലെ തന്നെ പ്രകടനത്തിന് സൂര്യയ്ക്കായിരുന്നു മികച്ച നടനുള്ള ദേശീയ പുരസ്‍കാരം.