കൊച്ചി: യുവസംവിധായകന്‍ അരുണ്‍ വര്‍മയെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കാഞ്ചേരി അത്താണി ആനേടത്ത് മഹാവിഷ്ണു ശിവക്ഷേത്രത്തിന് പിന്‍ഭാഗത്തെ റെയില്‍പ്പാളത്തിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. 27 വയസ്സായിരുന്നു പ്രായം. വ്യാഴാഴ്ച രാത്രി മുതല്‍ അരുണിനെ കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ തുടരുന്നതിനിടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. 

അരുൺ ആദ്യമായി സംവിധാനം നിർവ്വഹിക്കുന്ന 'തഗ് ലൈഫ്' എന്ന ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുന്നതിനിടയിലാണ് ദാരുണസംഭവം. നാല് വര്‍ഷമായി സംവിധാന സഹായിയായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് അരുണ്‍ സ്വതന്ത്രമായി സിനിമ സംവിധാനം ചെയ്തത്. ആകാശ് ജോൺ കെന്നഡി ആണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്. ജൂലൈയിൽ ചിത്രം റിലീസിനെത്തും. സമീപകാലത്ത് സിനിമയില്‍ സജീവമായ അരുൺ ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arun.Varma (@arun.varma.official) on Feb 14, 2018 at 4:09am PST

അത്താണി മിണാലൂര്‍ നടുവില്‍ കോവിലകം രാജവര്‍മ-ഇന്ദിരാ വര്‍മ ദമ്പതികളുടെ മകനാണ് അരുണ്‍ വര്‍മ. സഹോദരങ്ങള്‍: വിബിന്‍ വര്‍മ, അഞ്ജലി വര്‍മ. സംസ്‌കാരം ശനിയാഴ്ച രാവിലെ 10 ന് പാറമേക്കാവ് ശ്മശാനത്തില്‍.