ടൈഗര്‍ 3 ആമസോണ്‍ പ്രൈം വീഡിയോയില്‍ ഡിസംബര്‍ 31ന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട് വന്നിരുന്നു. 

മുംബൈ: കഴിഞ്ഞ വര്‍ഷത്തെ ബോളിവുഡിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്ന സല്‍മാന്‍ ഖാന്‍ കത്രീന കൈഫ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ടൈഗര്‍ 3. മനീഷ് ശര്‍മ്മ സംവിധാനം ചെയ്ത സ്പൈ ത്രില്ലറില്‍ ഇമ്രാന്‍ ഹാഷ്മി പ്രധാന വില്ലനായി എത്തിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച് അപ്ഡേറ്റ് വന്നിരിക്കുന്നു. 

ശനിയാഴ്ച ടൈഗര്‍ 3 ഉടന്‍ തന്നെ ആമസോണ്‍ പ്രൈമില്‍ എത്തും എന്നാണ് പറയുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് എന്നായിരിക്കും എന്ന് സൂചനയില്ല. എന്തായാലും ആദ്യത്തെ ആഴ്ച റെന്‍റല്‍ അടിസ്ഥാനത്തിലായിരിക്കുമോ ചിത്രം എന്നതിലും വ്യക്തതയില്ല. എന്നാല്‍ ജനുവരി അവസാനം റിപ്പബ്ലിക്ക് ദിനത്തിനോട് അനുബന്ധിച്ചോ, അല്ലെങ്കില്‍ അതിന് മുന്‍പോ ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തുമെന്നാണ് വിവരം. 

ടൈഗര്‍ 3 ആമസോണ്‍ പ്രൈം വീഡിയോയില്‍ ഡിസംബര്‍ 31ന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ റിലീസ് ചെയ്തിരുന്നില്ല. ടൈഗര്‍ 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ടൈഗര്‍ 3 മികച്ച ഒന്നാണെന്ന് തുടക്കത്തിലേ അഭിപ്രായം ലഭിച്ചത് ബോക്സ് ഓഫീസിലെ കുതിപ്പിന് സഹായകരമായി. ഇതുവരെ ഇന്ത്യയില്‍ മാത്രം 354.05 കോടി രൂപ നേടാനും ടൈഗര്‍ 3ക്ക് സാധിച്ചു.

View post on Instagram

ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗുമായിരുന്നു റിലീസ് സമയത്ത് ലഭിച്ചത്. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കിയിരുന്നു. ചിത്രത്തിലെ സ്പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാൻ ഖാൻസാമൂഹ്യ മാധ്യമത്തിലൂടെ ആരാധകരോട് അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും ടൈഗര്‍ അതിഥി വേഷത്തിലുണ്ട്. 

ആദ്യമായി 'ഐ ലവ് യൂ' പറഞ്ഞ പ്രണയം അതാണ്; ഷക്കീല പറഞ്ഞ കാമുകന്‍റെ പേര് കേട്ട് ഞെട്ടി സിനിമ ലോകം.!

മലയാളത്തില്‍ ജോജു തകര്‍ത്ത 'പൊറിഞ്ചു' ആകാന്‍ തെലുങ്കില്‍ നാഗര്‍‌ജ്ജുന വാങ്ങിയ പ്രതിഫലം ഇതാണ്.!