കൊച്ചി: ടിക് ടോക്കിലൂടെ താരമായ ഫുക്രുവിനെ സിനിമയില്‍ എടുത്തു. ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സിന്റെ രണ്ടാം ഭാഗമായ ധമാക്കയിലാണ് ഫുക്രു അഭിനയിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ടിക് ടോകിലൂടെ താരമായ ആളാണ് ഫുക്ക്രു.

 എല്ലാവരുടെ കയ്യിലും ഫോണും ടിക് ടോക്കും എല്ലാമുള്ള ഈ കാലത്ത് ആര്‍ക്കും അതില്‍ വീഡിയോ ചെയ്തിടാം ,കഴിവുകള്‍ പ്രകടിപ്പിക്കാം .സിനിമ പാരമ്പര്യമില്ലാതെ സിനിമയിലെത്താന്‍ ആഗ്രഹിക്കുന്നവരെ കണ്ടെത്തി അവസരം കൊടുക്കാന്‍ ഏറ്റവും മികച്ച മാധ്യമമാണ്‍ ടിക്ടോക്.

അവിടെ കഴിവ് തെളിയിച്ച് ഒരുപാട് പേരുടെ ഇഷ്ടം പിടിച് പറ്റിയ ഫുക്ക്രുവിന് എതിരെയും ഇപ്പോ ഒരു കൂട്ടര്‍  സോഷ്യല്‍മീഡിയയില്‍ ഇരുന്ന് തെറി വിളി നടത്തുന്നത് കണ്ടു അസൂയ എന്ന് മാത്രമേ ഇതിനേ പറയാന്‍ പറ്റൂ എന്തായാലും ഞാന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ ”ധമാക്ക” യില്‍ നല്ല ഒരു വേഷം തീര്‍ച്ചയായും ഫുക്ക്രുവിനു ഉണ്ടായിരിക്കുന്നതാണ്. ഫുക്ക്രുമോനെ നീ പൊളിക്കടാ മുത്തേ, എന്നാണ് സംവിധായകന്‍ ഒമര്‍ ലുലു ഫക്രുവിന്‍റെ സിനിമയിലേക്കുള്ള വരവ് സംബന്ധിച്ച് വീഡിയോ ഇട്ടത്.