നരിവേട്ട സംസാരിക്കുന്ന വിഷയങ്ങൾ കാണുകയും ചിന്തിക്കുകയും മനസിലാക്കുകയും അതിനെ കുറിച്ച് സംസാരിക്കുകയും ചെയ്യേണ്ടത് സാധാരണ ജനങ്ങളാണെന്ന് ടൊവിനോ തോമസ്.
നരിവേട്ട സംസാരിക്കുന്ന വിഷയങ്ങൾ കാണുകയും ചിന്തിക്കുകയും മനസിലാക്കുകയും അതിനെ കുറിച്ച് സംസാരിക്കുകയും ചെയ്യേണ്ടത് സാധാരണ ജനങ്ങളാണെന്ന് ടൊവിനോ തോമസ്. നരിവേട്ടയുടെ റിലീസിനോടനുബന്ധിച്ച് മാധ്യമങ്ങളെ കണ്ടു സംസാരിക്കവെയായിരുന്നു ടൊവിനോ. അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം നരിവേട്ട മെയ് 23ന് തിയേറ്ററുകളിലെത്തും.

'സാധരണ ജനങ്ങളാണ് ഇവിടെ സർക്കാരിനെ ഉണ്ടാക്കുന്നത്. അങ്ങനെയൊരു പവർ ഇവിടുത്തെ സാധാരണ ജനങ്ങൾക്ക് ഉള്ളത് കൊണ്ട് ഞങ്ങളുടെ സിനിമ കാണേണ്ടതും ചിന്തിക്കേണ്ടതും മനസിലാക്കേണ്ടതും ചർച്ച ചെയ്യപ്പെടേണ്ടതും സാധാരണ ജനങ്ങൾക്കിടയിലാണ്. മറ്റുള്ളവർക്ക് സംഭവിക്കുന്നത് എനിക്ക് സംഭവിക്കുന്നത് വരെ അതെന്നെ ബാധിക്കാത്ത കാര്യമാണെന്നും, മറ്റുള്ളവരെ അടിച്ചമർത്തലുകൾ നടക്കുന്നത് എന്നിലേക്ക് എത്തുന്നത് വരെ മിണ്ടാതെ ഇരിക്കുക എന്നത് വളരെ സൗകര്യമായ കാര്യമാണ്. പക്ഷേ, ആ സൗകര്യത്തെക്കാൾ സമൂഹ ജീവികളായ നാമംൽ ചിന്തിക്കേണ്ടത് നമ്മളുടെ അതേപോലെ അവകാശങ്ങളുള്ള ആളുകൾ അവർക്ക് വേണ്ടരീതിയിൽ ജീവിക്കാനുള്ള സ്വകര്യങ്ങൾ ഇല്ലാതെ ജീവിക്കുന്ന സമയത്ത് നമുക്ക് സ്വകര്യങ്ങൾ ഉണ്ടെങ്കിൽ അവർക്ക് വേണ്ടി നമ്മുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും ചെയ്യാൻ കഴിയില്ലെങ്കിൽ അവർക്ക് വേണ്ടി സംസാരിക്കാനോ അവരുടെ ഭാഗത്ത് നിന്ന് ചിന്തിക്കാനോ നമുക്ക് എല്ലാവർക്കും സാധിക്കുക എന്നതാണ്. അങ്ങനെ അത്തരത്തിൽ അടിച്ചമർത്തപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ചിന്തിക്കാൻ നരിവേട്ട പ്രേരിപ്പിക്കും. അങ്ങനെ ഒരുകൂട്ടം ഇവിടെ ചിന്തിച്ചാൽ വലിയ മാറ്റങ്ങൾക്ക് കാരണമാവും. നമ്മൾ സഹ ജീവികളെ സ്നേഹിക്കാനും ബഹുമാനിക്കാനും അവർ എന്താണോ അങ്ങനെ അവരെ ബഹുമാനിക്കാനും മറ്റുള്ളവരെ നമ്മളെ പോലെയാക്കാൻ ശ്രമിക്കാതെ, നമ്മുടെ ആവശ്യങ്ങൾ അവരിലേക്ക് അടിച്ചേല്പിക്കാതെ അവരുടെ ആവശ്യങ്ങൾ മനസിലാക്കാനും അതിന് വേണ്ടി അവർക്കൊപ്പം നിൽക്കാൻ കഴിയുന്ന ആൾക്കാരാണ് നമ്മളിലെല്ലാവരും.മറന്നുപോയ പലതും നരിവേട്ടയിലൂടെ ഓർമ്മിപ്പിക്കാൻ സാധിച്ചാൽ അത് വിജയമായി.' - ടൊവിനോയുടെ വാക്കുകൾ.


