Naradan audiance response : സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്. ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
കൊവിഡ് നിയന്ത്രണങ്ങള്‍ (Covid Curbs) നീക്കിയതിന് പിന്നാലെ തിയറ്ററിലേക്ക് ഇന്നെത്തുന്നത് മൂന്ന് വമ്പന്‍ ചിത്രങ്ങള്‍. മെഗാസ്റ്റാര്‍ മമ്മൂട്ടി (Mammootty) ചിത്രമായ ഭീഷ്മപര്‍വ്വവും ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) ചിത്രമായ ഹേ സിനാമികയും ടൊവിനോ (Tovino Thomas) ചിത്രമായ നാരദനുമാണ് ഒരേ ദിവസം തന്നെ തിയറ്ററുകളെ പൂരപ്പറമ്പ് ആക്കാനായി എത്തുന്നത്. മായാനദിക്ക് ശേഷം ആഷിഖ് അബു - ടൊവിനോ തോമസ് കൂട്ടുകെട്ടിലാണ് നാരദന്‍ എത്തുന്നത്.
സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്. ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ട്രെയിലർ പുറത്തിറങ്ങിയപ്പോള്‍ തന്നെ ടൊവിനോ ആരാധകര്‍ ആവേശത്തിലായിരുന്നു. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയുള്ള ചിത്രം പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചോ ? പ്രേക്ഷക പ്രതികരണം അറിയാം...
നാരദന്‍ ഒരു ക്ലാസ് സിനിമ ആണെന്നാണ് നടന്‍ സിജു വില്‍സണ്‍ പ്രതികരിച്ചത്. ചിത്രത്തിന്‍റെ പ്രീമിയര്‍ ഷോ കണ്ട ശേഷമായിരുന്നു താരത്തിന്‍റെ പ്രതികരണം. അഭിനയത്തിലും അവതരണത്തിലും കഥയും എല്ലാം ഒരു ക്ലാസ് സിനിമയുടെ ഫീലാണ് നല്‍കിയതെന്ന് സിജു ഫേസ്ബുക്കില്‍ കുറിച്ചു.
നാരദന്‍ ആദ്യപകുതി അതി ഗംഭീരമാണെന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രതികരണം. മായാനദിക്ക് ശേഷം ആഷിഖ് അബു - ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഉണ്ണി ആറിന്‍റെ തിരക്കഥ കൂടി വന്നതോടെ ചിത്രം വമ്പന്‍ ഹിറ്റായി മാറിയിരിക്കുകയാണെന്ന് ആരാധകര്‍ പറയുന്നു

