മലയാളികളുടെ പ്രിയപ്പെട്ട താരം ടൊവിനൊയ്‍ക്ക് ചിത്രീകരണത്തിനിടെ പരുക്കേറ്റിരുന്നു. കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു പരുക്കേറ്റത്. വലിയൊരു ആശങ്കയോടെയാണ് ടൊവിനൊയ്‍ക്ക് പരുക്കേറ്റ വാര്‍ത്ത കേട്ടത്. ആന്തരിക അവയവത്തിന്റെ ഒരു വശത്ത് ബ്ലീഡിങ് കാണപ്പെട്ടിരുന്നു. ആശുപത്രിയില്‍ ചികിത്സയിലാണ് ടൊവിനോ ഇപ്പോള്‍ ഉള്ളത്.  നിലവിൽ  ഉള്ള  ബ്ലീഡിങ്  വലിയ   പ്രശ്‍നം  ഉള്ളത്  അല്ല എന്ന് ആണ്  ഡോക്ടർ മാരുടെ  നിഗമനം അതിനാൽ   കാര്യമായ  പ്രശ്‍നങ്ങൾ  ഒന്നും  തന്നെ  ഇല്ല എന്നാണ് മൂന്ന് വര്‍ഷം ടൊവിനൊയുടെ പേഴ്‍സണല്‍ ട്രെയിനറായിരുന്ന ഷൈജൻ അഗസ്റ്റിൻ പറയുന്നത്.

കള ഷൂട്ടിങ്  സമയത്തു  ഫൈറ്റ് സീൻ  ഷൂട്ട്  ചെയ്യുന്നതിനിടയിൽ   വയറിൽ  കിട്ടിയ  മർദ്ദനം  ഷൂട്ടിങ്  ഇടയിൽ  കാര്യമായി എടുത്തിരുന്നില്ല.  കാരണം  അന്നേരം  അങ്ങനെ  പറയത്തക്ക  പ്രശ്‍നം ഒന്നും  ഉണ്ടായിരുന്നില്ല.  പിന്നീട്   ആണ്   വയർ വേദന  അനുഭവപ്പെടുന്നതും  തുടർന്ന്  ഹോസ്‍പിറ്റലിൽ  പ്രവേശിപ്പിച്ചപ്പോൾ  ആന്തരിക അവയവത്തിന്റ  ഒരു  വശത്തു  ബ്ലീഡിങ് കാണപ്പെടുകയും  ഉണ്ടായി.  സാധാരണഗതിയിൽ   ഇന്റെർണൽ  ഓർഗൻസ്  സംബദ്ധമായ  പ്രശനങ്ങൾക്ക്   നല്ല രീതിയിൽ   ഒബ്‌സർവേഷൻ  വേണം എന്നതിനാലും  പരിപൂർണ്ണ വിശ്രമം  അത്യാവശ്യം ആയതിനാലും മൂന്ന് ദിവസം  നിരീക്ഷണത്തിൽ  ആയിരിക്കും.  നിലവിൽ  ഉള്ള  ബ്ലീഡിങ്  വലിയ   പ്രശ്‍നം  ഉള്ളത്  അല്ല എന്ന് ആണ്  ഡോക്ടർമാരുടെ  നിഗമനം അതിനാൽ   കാര്യമായ  പ്രശനങ്ങൾ  ഒന്നും  തന്നെ  ഇല്ല. എത്രയും പെട്ടെന്ന് തിരിച്ചു വരും. എല്ലാവരും പ്രാർത്ഥിക്കുകയെന്നും ഷൈജൻ അഗസ്റ്റിൻ പറയുന്നു.

പിറവത്തെ സെറ്റിൽ വച്ചാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. സംഘട്ടനരംഗങ്ങളാണ് കഴിഞ്ഞ കുറച്ചുദിവസമായി ചിത്രീകരിച്ചു കൊണ്ടിരുന്നത്. അവിടെ വച്ച് വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാവിലെയോടെ കടുത്ത വയറുവേദന അനുഭവപ്പെട്ടു. ഇതേത്തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.