ത്രീഡിയില്‍ ഇറങ്ങിയ ചിത്രത്തില്‍ മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നീ കഥാപാത്രങ്ങളെ അതി​ ​ഗംഭീരമായി ടൊവിനോ തോമസ് അവതരിപ്പിച്ചിരിക്കുന്നു. 

തിയറ്ററുകളിൽ വെന്നിക്കൊടി പാറിച്ച് മുന്നേറുന്ന ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണത്തിലെ വീഡിയോ ​ഗാനം പുറത്ത്. 'പൂവേ..പൂവേ.. താഴം പൂവേ..', എന്ന് തുടങ്ങുന്ന പ്രണയ ​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ടൊവിനോയുടെ ഒരു കഥാപാത്രമായ അജയന്റെ പ്രണയമാണ് ​ഗാനരം​ഗത്ത് ഉള്ളത്. ദിബു നൈനാൻ തോമസ് സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. കെ എസ് ഹരിശങ്കർ, അനില രാജീവ് എന്നിവരാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. 

സെപ്റ്റംബർ 12ന് ഓണം റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം അതവ എആർഎം. ത്രീഡിയില്‍ ഇറങ്ങിയ ചിത്രത്തില്‍ മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നീ കഥാപാത്രങ്ങളെ അതി​ ​ഗംഭീരമായി ടൊവിനോ തോമസ് അവതരിപ്പിച്ചിരിക്കുന്നു. റിലീസ് ദിനത്തിലെ ആദ്യ ഷോ മുതൽ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം ബോക്സ് ഓഫീസിലും കസറിക്കയറി. വെറും അഞ്ച് ദിവസത്തിൽ 50 കോടി ക്ലബ്ബ് എന്ന സുവർണ നേട്ടവും ടൊവിനോ ചിത്രം സ്വന്തമാക്കിയിരുന്നു. 

നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്‌ത ചിത്രത്തിന് തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് എആർഎമ്മിന്റെ ചായാഗ്രഹണം നിർവഹിച്ചത്. എഡിറ്റിംഗ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദ്‌.

പുതിയ വാഹനം സ്വന്തമാക്കി സ്നേഹ ശ്രീകുമാർ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..