Asianet News MalayalamAsianet News Malayalam

പുതിയ വാഹനം സ്വന്തമാക്കി സ്നേഹ ശ്രീകുമാർ

മകനായ കേദാറും ഇതിനകം തന്നെ ടെലിവിഷനില്‍ സാന്നിധ്യം അറിയിച്ച് കഴിഞ്ഞിട്ടുണ്ട്.

actress sneha sreekumar bought her new car
Author
First Published Sep 19, 2024, 10:12 PM IST | Last Updated Sep 19, 2024, 10:12 PM IST

സിനിമയിലും ചാനല്‍ പരിപാടികളിലുമായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയവരാണ് സ്‌നേഹയും ശ്രീകുമാറും. പ്രണയ വിവാഹത്തിലൂടെയായിരുന്നു ഇരുവരും ഒന്നിച്ചത്. വിവാഹ ശേഷവും സ്‌നേഹ അഭിനയ രംഗത്ത് സജീവമായിരുന്നു. ഗര്‍ഭിണിയായിരുന്നപ്പോഴും അവര്‍ അഭിനയിച്ചിരുന്നു. മകനായ കേദാറും ഇതിനകം തന്നെ ടെലിവിഷനില്‍ സാന്നിധ്യം അറിയിച്ച് കഴിഞ്ഞിട്ടുണ്ട്. വ്‌ളോഗിലൂടെയായും സ്നേഹ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ജീവിതത്തിലെ പുതിയ അതിഥിയെക്കുറിച്ച് പറഞ്ഞുള്ള സ്നേഹയുടെ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്. മകനൊപ്പമാണ് സ്‌നേഹ അതിഥിയെ വരവേല്‍ക്കാന്‍ പോയത്. 'ശ്രീക്ക് ഷൂട്ടുള്ളതിനാല്‍ ഞങ്ങളുടെ കൂടെ വരാന്‍ പറ്റിയിട്ടില്ല. ഞാനും കേദാറും കൂടി പുതിയ കാര്‍ വാങ്ങാന്‍ പോവുകയാണ്. ഉമേഷേട്ടനാണ് എന്റെ സാരഥി. ശ്രീ വരാത്തതിന്റെ ചെറിയൊരു നിരാശ ഞങ്ങള്‍ക്കുണ്ട്. ഏതാണ്ട് എട്ട് വര്‍ഷത്തോളമായി കൂടെയുള്ള വണ്ടി പോയപ്പോള്‍ എനിക്ക് വലിയ വിഷമമായിരുന്നു. ആദ്യത്തേത് നമുക്കെപ്പോഴും പ്രിയപ്പെട്ടതല്ലേ. ഞാന്‍ ആദ്യം വാങ്ങിയ കാറായിരുന്നു. സാമ്പത്തികമായും മാനസികമായും ഞാന്‍ തളര്‍ന്നിരിക്കുന്ന സമയത്ത് ഏറ്റവും അത്യാവശ്യം എന്ന് തോന്നിയിട്ട് വാങ്ങിയ വണ്ടിയായിരുന്നു. അതുകൊണ്ട് തന്നെ അക്കാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചതും അതിലായിരുന്നു', എന്ന് സ്നേഹ പറയുന്നു. 

'ഒരു ദിവസം രണ്ട് ഷൂട്ടൊക്കെ എടുക്കുമായിരുന്നു അന്ന്. എന്റെ ഉറക്കം വരെ അക്കാലത്ത് ആ വണ്ടിയിലായിരുന്നു. അന്ന് ഞാന്‍ അത്രയും കഠിനാധ്വാനിയായിരുന്നു. സാമ്പത്തികമായി കുറച്ച് സ്റ്റേബിളാവേണ്ട ആവശ്യമുണ്ടായിരുന്നു. എന്റെ സങ്കടങ്ങളും സന്തോഷങ്ങളുമൊക്കെ കണ്ടിട്ടുള്ള വണ്ടിയാണ്. അത് മാറ്റേണ്ട അവസ്ഥ വന്നത് കൊണ്ടാണ് മാറ്റുന്നത്. ആദ്യത്തെ വണ്ടിയോടുള്ള സ്‌നേഹം എനിക്കൊരിക്കലും മറക്കാനാവില്ല', എന്നും സ്നേഹ കൂട്ടിച്ചേർത്തു. 

ഹരിചരണിന്റെ ശബ്ദത്തിൽ 'പൊൻ വാനിലെ..'; 'പതിമൂന്നാം രാത്രി'യിലെ മനോഹരമായ ഗാനം എത്തി

കാര്‍ ഷോറൂമിലേക്ക് പോവുന്നതും, കുറേ പേപ്പേറില്‍ ഒപ്പിടുന്നതുമെല്ലാം സ്‌നേഹ വീഡിയോയിലൂടെ കാണിച്ചിരുന്നു. വണ്ടി എങ്ങനെയുണ്ടെന്ന് ശ്രീകുമാറിനോട് ചോദിച്ചപ്പോള്‍ അടിപൊളിയെന്നായിരുന്നു ശ്രീകുമാറിന്റെ മറുപടി. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 'ഹൃദയം നിറഞ്ഞ ആശംസകള്‍, എല്ലാവിധ നന്മകളും നല്‍കി ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ. വളരെ സന്തോഷം. കേദാറിനും അച്ഛനും അമ്മയ്ക്കും ആശംസകള്‍. ഇത് അടിപൊളിയായി', തുടങ്ങിയ കമന്റുകളാണ് വീഡിയോയുടെ താഴെയുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios