ചിത്രം ഓണം റിലീസായി തിയറ്ററുകളിൽ എത്തും. 

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. മലയാള സിനിമയ്ക്ക് മറ്റൊരു ദൃശ്യവിസ്മയം സമ്മാനിക്കുന്ന ചിത്രമാകും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ട്രിപ്പിൾ റോളിൽ കസറിത്തെളിയുന്ന ടൊവിനോയുടെ കഥാപാത്രങ്ങൾ പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ചിത്രം ഓണം റിലീസായി തിയറ്ററുകളിൽ എത്തും. 

ജിതിൻ ലാൽ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം(എആർഎം). 3 ഡി യിലും 2 ഡിയിലുമായി എആര്‍എം പ്രദർശനത്തിനെത്തും,മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. 

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ്‌ ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ജോമോൻ ടി ജോൺ ആണ് ചായാഗ്രഹണം നിർവഹിക്കുന്നത്. 

ARM (Malayalam) - Trailer |Tovino Thomas,Krithi Shetty |Jithin Laal |Dhibu Ninan Thomas|Magic Frames

ചിത്രത്തിന്റെ കന്നഡ വിതരണാവകാശം സ്വന്തമാക്കിയത് ബ്ലോക്ക്ബസ്റ്റർ സിനിമകൾക്ക് പേരുകേട്ട ഹോംബാലെ ഫിലിംസ് ആണ്. ടൊവിനോയുടെ കരിയറിലെ വലിയ മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണ് അജയന്‍റെ രണ്ടാം മോഷണം. ഒപ്പം ട്രിപ്പിള്‍ റോളില്‍ കസറാന്‍ എത്തുന്ന ടൊവിനോയില്‍ പ്രതീക്ഷയും വാനോളം ആണ്. 

ഏഴാം മാസമായി, വയറ്റ് പൊങ്കാല ചടങ്ങ് നടത്തി മാളവിക കൃഷ്ണദാസ്