Asianet News MalayalamAsianet News Malayalam

ഏഴാം മാസമായി, വയറ്റ് പൊങ്കാല ചടങ്ങ് നടത്തി മാളവിക കൃഷ്ണദാസ്

വയറ്റു പൊങ്കാലയിൽ പങ്കെടുക്കാനായി മാളവികയുടേയും തേജസിന്റെയും ബന്ധുക്കളെല്ലാം എത്തിയിരുന്നു.

actress malavika krishnadas share pregnancy function
Author
First Published Aug 25, 2024, 9:12 PM IST | Last Updated Aug 25, 2024, 9:12 PM IST

ടുത്തിടെയായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് മാളവിക കൃഷ്ണദാസും ഭർത്താവ് തേജസ് ജ്യോതിയും. ഒരു വർഷം മുമ്പ് വിവാഹിതരായ ഇരുവരും ഇപ്പോൾ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. ​ഗർഭിണിയായതിനാൽ തന്നെ നൃത്തം പോലുള്ളവയിൽ നിന്നെല്ലാം അകന്ന് നിൽക്കുകയാണ് മാളവിക. കൂടുതലും തേജസിനും കുടുംബാം​ഗങ്ങൾക്കുമൊപ്പമുള്ള വ്ലോ​ഗ് വീ‍ഡിയോകളാണ് മാളവിക യുട്യൂബ് ചാനൽ വഴി പങ്കിടുന്നത്.

ഇപ്പോഴിതാ ​ഗർഭകാലം ഏഴാം മാസത്തിൽ എത്തിയതിന്റെ ഭാ​ഗമായി ഭർത്താവിന്റെ വീട്ടിൽ നടത്തിയ വയറ്റു പൊങ്കാലയുടെ വിശേഷങ്ങൾ പങ്കിട്ടെത്തിയിരിക്കുകയാണ് മാളവിക. പാലക്കാട് ജനിച്ച് വളർന്ന കുട്ടിയായതുകൊണ്ട് തന്നെ വയറ്റു പൊങ്കാല ചടങ്ങിനെ കുറിച്ച് താൻ ആദ്യമായാണ് കേൾക്കുകയും കാണുകയും ചെയ്യുന്നതെന്ന് മാളവിക വീ‍ഡിയോയിൽ പറഞ്ഞു. ചടങ്ങിനായി കസവ് പുടവ ചുറ്റി ഒരുങ്ങുന്നതിന്റെ വിശേഷങ്ങൾ പങ്കിട്ടാണ് മാളവിക വീഡിയോ ആരംഭിച്ചത്. ​ഗർഭിണിയായശേഷം കോസ്മെറ്റിക്സ് അധികം ഉപയോ​ഗിക്കാറില്ലെന്നും ഇന്ന് വിശേഷപ്പെട്ടൊരു ചടങ്ങായതുകൊണ്ട് മാത്രമാണ് മേക്കപ്പ് ഉപയോ​ഗിക്കുന്നതെന്നും മാളവിക വീഡിയോയിൽ പറഞ്ഞു. തേജസ് കൊല്ലം ജില്ലക്കാരനാണ്.

ഏഴാം മാസത്തിൽ ഇവിടെ എല്ലാവരും ചെയ്യുന്ന ഒരു ആചാരമാണിത്. പാലക്കാട്, തൃശൂർ ഭാ​ഗത്തുള്ളവർക്കൊന്നും ഇത് ഫെമിലിയറായിരിക്കില്ലെന്നും വയറ്റു പൊങ്കാലയെ കുറിച്ച് ചെറിയൊരു വിവരണം നൽകി മാളവിക പറഞ്ഞു. ആദ്യ ​ഗർഭധാരണത്തോട് അനുബന്ധിച്ച് നടത്തുന്ന പൊങ്കാല ചടങ്ങെന്നാണ് ചിലയിടങ്ങളിൽ വയറ്റു പൊങ്കാലയെ വിശേഷിപ്പിക്കാറുള്ളത്. ഏഴാം മാസത്തിൽ നടത്തുന്ന ചടങ്ങാണ്.

'ആ നടി ഞാനല്ല, കൂടെക്കിടന്നാലെ അവസരം കിട്ടു എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല': ശ്രുതി രജനികാന്ത്

വയറ്റു പൊങ്കാലയിൽ പങ്കെടുക്കാനായി മാളവികയുടേയും തേജസിന്റെയും ബന്ധുക്കളെല്ലാം എത്തിയിരുന്നു. പൊങ്കാലയ്ക്കുശേഷം സദ്യ കൂടി കഴിച്ചാണ് എല്ലാവരും പിരിഞ്ഞത്. എല്ലാം മം​ഗളമായി നടന്നു. എന്റെ വീട്ടിൽ ഇതുപോലുള്ള ആചാരങ്ങൾ കണ്ടിട്ടില്ലാത്തതിനാൽ ഇതൊരു പുതിയ അനുഭവമായിരുന്നു എന്നാണ് ചടങ്ങിനുശേഷം സംസാരിക്കവെ മാളവിക പറഞ്ഞത്. തനിക്കും ചടങ്ങിൽ പങ്കെടുത്തപ്പോൾ വളരെ സന്തോഷമായി എന്നാണ് മാളവികയുടെ അമ്മയും പറഞ്ഞത്. കല്യാണത്തിനാണ് എല്ലാവരും അവസാനമായി ഒത്തുകൂടിയത്. അതുകൊണ്ട് അന്ന് കണ്ടവരെയെല്ലാം വീണ്ടും കണ്ടു. ഒരു ​ഗെറ്റ് ടു​ ​ഗെദർ പോലെയായിരുന്നു വയറ്റു പൊങ്കാല. ക്രൗഡ് വന്നാൽ പിന്നെ എന്താ ചെയ്യേണ്ടത് എന്നുള്ളൊരു കൺഫ്യൂഷനാണ് തേജസിന് എന്നും മാളവിക പറയുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios