Asianet News MalayalamAsianet News Malayalam

Minnal Murali song : 'എന്തൊക്കെയാണ് സൂപ്പര്‍ പവര്‍?', ടൊവിനൊ 'മിന്നല്‍ മുരളി'യായി മാറുമ്പോഴുള്ള ഗാനം

'മിന്നല്‍ മുരളി' എന്ന ചിത്രത്തിലെ വീഡിയോ ഗാനം.

Tovino Thomas starrer Minnal Murali Edukka Kaashayi Video Song out
Author
Kochi, First Published Feb 26, 2022, 3:17 PM IST

ടൊവിനൊ തോമസ് (Tovino Thomas) നായകനായി എത്തിയ ചിത്രം മിന്നല്‍ മുരളി ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു. മലയാളത്തിന്റ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയായിരുന്നു മിന്നല്‍ മുരളി എത്തിയത്. ബേസില്‍ ജോസഫാണ് ചിത്രം സംവിധാനം ചെയ്‍തത്. ഇപ്പോഴിതാ ടൊവിനൊ നായകനായ ചിത്രത്തിലെ ഹിറ്റ് ഗാനത്തിന്റെ വീഡിയോ (Minnal Murali song) പുറത്തുവിട്ടിരിക്കുകയാണ്.

'എടുക്കാ കാശായ്' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.  സൂപ്പര്‍ പവര്‍ ഉണ്ടോ എന്ന് ടൊവിനൊയുടെ കഥാപാത്രം പരീക്ഷിച്ച് നോക്കുന്ന രംഗങ്ങളാണ് ഗാനത്ത് ഉപയോഗിച്ചിരിക്കുന്നത്. ഷാൻ റഹ്‍മാനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മനു മഞ്‍ജിത് ചിത്രത്തിന്റെ ഗാനരചന നിര്‍വിച്ചിരിക്കുന്നു.

'മിന്നല്‍ മുരളി' എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് സോഫിയ പോളാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‍സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിച്ചത്. സമീര്‍ താഹിര്‍ ആണ്  ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആക്ഷന്‍ ഡയറക്ടര്‍ വ്ളാദ് റിംബര്‍ഗ് ആണ്.

നെറ്റ്ഫ്ളിക്സിന്‍റെ ക്രിസ്‍മസ് റിലീസായിട്ടാണ് ടൊവിനൊ തോമസ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ബേസില്‍ ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ചിത്രസംയോജനം ലിവിങ്സ്റ്റണ്‍ മാത്യു. ടൊവിനൊ നായകനാകുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാമാണ്. കലാസംവിധാനം മനു ജഗത്ത്, അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് തിരക്കഥ.

'കുഗ്രാമമേ കണ്ടോളൂ ', ഇതാ 'മിന്നല്‍ മുരളി'യിലെ ' ടൊവിനൊയുടെ ഇൻട്രോ ഗാനം

മിന്നല്‍ മുരളി എന്ന ചിത്രത്തില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട മറ്റൊരു ഗുരു സോമസുന്ദരമായിരുന്നു. ഷിബു എന്ന വില്ലൻ കഥാപാത്രമായിട്ടായിരുന്നു ഗുരു സോമസുന്ദരം ചിത്രത്തില്‍ അഭിനയിച്ചത്. ഷിബുവിന്റെ പ്രണയം ആണ് ചിത്രത്തില്‍ ഏറ്റവും ചര്ച്ചാവിഷയമായിരുന്ന ഒരു ഘടകം. 'ഷിബു' എന്ന കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യതയെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഗുരു സോമസുന്ദരം പറഞ്ഞിരുന്നു.

വണ്‍ സൈഡ് പ്രണയങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ട്. ഞാന്‍ ഒരുപാട് പേരെ പ്രണയിച്ചിട്ടുണ്ട്. പക്ഷേ അത് അവര്‍ക്ക് അറിയില്ലായിരുന്നു. ഏഴാം ക്ലാസിലാണ് താൻ ആദ്യത്തെ പ്രണയലേഖനം എഴുതിയത്, കാത്തിരുന്ന് ആള് വന്നപ്പോള്‍ പേടിയായി, ഓടിയെന്നും ഗുരു സോമസുന്ദരം പറയുന്നു.

സൂപ്പര്‍ഹീറോകളുടെ കടുത്ത ആരാധകനാണ് താനെന്നും ഗുരു സോമസുന്ദരം പറഞ്ഞിരുന്നു മധുര ക്ഷേത്രങ്ങളുടെ മാത്രമല്ല ഒരുപാട് തിയറ്ററുകളും ഉള്ള നാടാണ്. ഞാൻ സ്‍കൂളില്‍ പഠിക്കുമ്പോള്‍ 80 തിയറ്ററുകളോളം ഉണ്ടായിരുന്നു. 'ജെയിംസ് ബോണ്ട്' അടക്കമുള്ള സിനിമകള്‍ കണ്ട് പലതരത്തിലുള്ള വില്ലൻമാരെ പരിചയിച്ചിട്ടുണ്ട്. അതില്‍ നിന്ന് എല്ലാം വ്യത്യസ്‍തനായിരുന്നു 'മിന്നല്‍ മുരളി'യിലെ 'ഷിബു'വെന്നും ഗുരു സോമസുന്ദരം പറയുന്നു.

നാട്ടിലെ ഒരു സൂപ്പര്‍ഹീറോയുടെ ചിത്രമെന്ന നിലയിലാണ് 'മിന്നല്‍ മുരളി' വ്യത്യസ്‍തമാകുന്നത് എന്നും ഗുരു സോമസുന്ദരം പറയുന്നു. ഒരു ടീം വര്‍ക്കാണ് ചിത്രത്തില്‍ കാണുന്നത്. സംവിധായകൻ എന്ന നിലയില്‍ ബേസില്‍ ജോസഫിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചും തന്റെ മനോധര്‍മം ഉപയോഗിക്കുകയുമാണ് 'ഷിബു'വിനെ അവതരിപ്പിക്കാൻ ചെയ്‍തത്. സാധാരണ തരത്തിലുള്ള വില്ലനല്ല ചിത്രത്തിലേതെന്നും ആള്‍ക്കാര്‍ക്ക് ഇന്ന് ഇഷ്‍ടം തോന്നുന്നതാണെന്നും ഗുരു സോമസുന്ദരം പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios