Asianet News MalayalamAsianet News Malayalam

ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ കഥയുമായി ‘എന്നോടൊപ്പം'; ചിത്രം ഒടിടി റിലീസിന്

 ‘എന്നോടൊപ്പം’ 2019ലെ അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ പ്രദർശിപ്പിച്ചിരുന്നു. 

transgender community documentary ennodoppam ott release
Author
Kochi, First Published Aug 7, 2021, 9:39 PM IST

ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ കഥ പറയുന്ന ഡോക്യുമെന്ററി ‘എന്നോടൊപ്പം' ഒടിടി റിലീസിന് ഒരുങ്ങുന്നു. റൂട്ട്സ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം നാളെ പ്രേക്ഷകർക്ക് മുന്നിലെത്തും. മാധ്യമ പ്രവർത്തകനായ പി. അഭിജിത്താണ് ഡോക്യുമെന്ററിയുടെ സംവിധായകൻ. ട്രാൻസ് വ്യക്തിയുടെ വീട്, മാതാപിതാക്കൾ, സമൂഹം, പ്രണയം, വിവാഹം, സന്തോഷം, വേദന തുടങ്ങി നിരവധി  വിഷയങ്ങളാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്.  

എറണാകുളം, വൈപ്പിൻ സ്വദേശിനിയായ മിയ ശിവറാമിന്റെയും ആദ്യ ട്രാൻസ് ദമ്പതികളായ ഇഷാൻ- സൂര്യ എന്നിവരുടെയും അനുഭവങ്ങൾ പറയുന്ന ‘എന്നോടൊപ്പം’ 2019ലെ അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ പ്രദർശിപ്പിച്ചിരുന്നു. തുടർന്ന് ബാംഗ്ലൂർ ക്വിയർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ, റീൽ ഡിസൈയേഴ്സ് ചെന്നൈ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ, സൈൻസ് ഫിലിം ഫെസ്റ്റിവൽ, ഒ.ബി.എം ലോഹിതദാസ് സ്മാരക ചലച്ചിത്രമേള, ക്യുലോയിഡ് ഫിലിം ഫെസ്റ്റിവൽ തുടങ്ങി നിരവധി മേളകളിലും മറ്റ് വേദികളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. 

എ.ശോഭിലയാണ് നിർമ്മാണം. അജയ് മധു ( ഛായാഗ്രഹണം) ,അമൽജിത്ത് (എഡിറ്റിങ്ങ്), ശിവജി കുമാർ (ക്രിയേറ്റീവ് സപ്പോർട്ട് ,ഡിസൈൻസ് ) ഷൈജു.എം (സൗണ്ട് മിക്സിങ്) അമിയ മീത്തൽ (സബ് ടൈറ്റിൽസ്).

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios