ഒരു വലിയ പ്രൊജക്ടിലൂടെ ഇരുവരും ഒന്നിക്കും എന്നാണ് വിവരം. കമല്‍ ഹാസന്‍ നായകനായി മണിരത്നം ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത് എന്നാണ് വിവരം.

ചെന്നൈ: തെന്നിന്ത്യയിലെ ഏറ്റവും വിലയേറിയ നടിമാരാണ് നയന്‍താരയും തൃഷയും. ഒരു കാലത്ത് മുന്‍നിര നായകന്മാരുടെ നായികമാരായി എത്തിയെങ്കില്‍ ഇപ്പോള്‍ തങ്ങള്‍ക്ക് തിളങ്ങാന്‍ സാധിക്കുന്ന വേഷങ്ങള്‍ തിരഞ്ഞെടുത്ത് അഭിനയിക്കുകയാണ് ഇവര്‍. തൃഷ അവസാനം വിജയിക്കൊപ്പം എത്തിയ ലിയോ വന്‍ വിജയമായി മാറുകയാണ്. അതേ സമയം നയന്‍താര നായികയായി എത്തിയ ബോളിവുഡ് ചിത്രം ജവാന്‍ 1000 കോടിയാണ് ബോക്സോഫീസില്‍ നേടിയത്.

അതായത് പതിറ്റാണ്ടുകളായി തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് ഈ നടിമാര്‍. എന്നാല്‍ ഇതുവരെ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നില്ല. പലപ്പോഴും താര നിശകളിലും മറ്റും തൃഷയെയും നയന്‍താരയെയും ഒന്നിച്ച് നിരവധി തവണ കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു വലിയ പ്രൊജക്ടിലൂടെ ഇരുവരും ഒന്നിക്കും എന്നാണ് വിവരം. കമല്‍ ഹാസന്‍ നായകനായി മണിരത്നം ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത് എന്നാണ് വിവരം.

കമലിന്‍റെ ജന്മദിനമായ നവംബര്‍ 7ന് ചിത്രത്തിന്‍റെ താരനിരയെ വെളിപ്പെടുത്തും. അന്ന് മാത്രമേ ഇരുവരും ചിത്രത്തില്‍ ഒന്നിക്കുമോ എന്നത് ഔദ്യോഗികമായി അറിയാന്‍ സാധിക്കൂ. എന്തായാലും അടുത്തിടെ കെഎച്ച് 234 എന്ന് താല്‍ക്കാലികമായി പേര് നല്‍കിയ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ പുറത്തു വിട്ടിരുന്നു. 

തമിഴ് സിനിമാപ്രേമികളെ സംബന്ധിച്ച് കഴിഞ്ഞ 35 വര്‍ഷങ്ങളായി അത്തരത്തില്‍ കാത്തിരിക്കുന്ന ഒരു കൂട്ടുകെട്ടാണ് മണി രത്നവും കമല്‍ ഹാസനും. 1987 ല്‍ പുറത്തെത്തിയ നായകന് ശേഷം ഇതുവരെയും ഇവര്‍ ഒരുമിച്ചിരുന്നില്ല. എന്നാല്‍ അത് ഉടന്‍ സംഭവിക്കുകയാണ്. 

മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണി രത്‌നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്സിനെയാണ് ആക്ഷൻ കൊറിയോഗ്രാഫര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്. തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം പുരോഗമിക്കുന്ന വിജയ് ചിത്രം ലിയോയുടെ ആക്ഷന്‍ കൊറിയോഗ്രഫിയും ഇവരായിരുന്നു. 

പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്‍യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, മണിരത്‌നം, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

'ലിയോ കഥ ഫേക്കായിരുന്നോ': ലോകേഷിന്‍റെ വാക്കുകള്‍ ശരിവച്ച് വീഡിയോ പുറത്ത്.!

ലിയോ വിജയാഘോഷത്തിന് എത്തുന്ന ആരാധകര്‍ക്ക് ആധാര്‍ നിര്‍ബന്ധം.!