ഒരു പ്രതികാരവുമായി തൃഷ എത്തുന്നു. 

മണിരത്‍നത്തിന്റെ പൊന്നിയിൻ സെല്‍വന്റെ വിജയത്തിന് ശേഷം നടി തൃഷ നായികയായി എത്തുന്ന പുതിയ ചിത്രമാണ് ദ റോഡ്. ഇത് ഒരു പ്രതികാര കഥയുമായുള്ള ചിത്രമാണ് എന്നാണ് റിപ്പോര്‍ട്ട്. യഥാര്‍ഥ സംഭവങ്ങള്‍ ആസ്‍പദമാക്കിയുള്ള ചിത്രമായ ദ റോഡിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബര്‍ ആറിനാണ് തൃഷ നായികയാകുന്ന ദ റോഡ് റിലീസ് ചെയ്യുക.

അരുണ്‍ വസീഗരനാണ് തൃഷയുടെ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഷബീര്‍ കള്ളറക്കല്‍, സന്തോഷ് പ്രതാപ്, മിയ ജോര്‍ജ്, എം എസ് ഭാസ്‍കര്‍, വിവേക് പ്രസന്ന, വേല രാമമൂര്‍ത്തി തുടങ്ങിയവും ദ റോഡില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ ജി വെങ്കടേഷാണ് ഛായാഗ്രാഹണം. സംഗീതം സാം സി എസ്സാണ്.

തൃഷ നായികയാകുന്ന മറ്റൊരു വമ്പൻ ചിത്രം ലിയോയും റിലീസിന് തയ്യാറെടുക്കുകയാണ്. നടി തൃഷ 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ്‍യുടെ നായികയായി എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ലിയോ ഒക്ടോബര്‍ 19നാണ് പ്രദര്‍ശനത്തിനെത്തുക. യുകെയില്‍ ലിയോയുടെ ബുക്കിംഗ് ആരംഭിച്ചുവെന്ന വാര്‍ത്ത അടുത്തിടെ പുറത്തുവിട്ടത് ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ലോകേഷ് കനകരാജാണ് വിജയ്‍യുടെ ലിയോയുടെ സംവിധാനം ചെയ്യുന്നത് എന്നതും ആരാധകരുടെ പ്രതീക്ഷയാണ്. ദളപതി വിജയ്‍യുടെ ആക്ഷൻ രംഗങ്ങളാകും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് നടൻ ബാബു ആന്റണി വെളിപ്പെടുത്തിയായി നേരത്തെ ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്‍തിരുന്നു. ഹൈ എനര്‍ജിയിലും മാസ് അപ്പീലിലുമുള്ള ചിത്രമാകും 'ലിയോ'. സമാനമായ മറ്റ് ചിത്രങ്ങളില്‍ നിന്ന് എന്തായാലും വ്യത്യാസമായിരിക്കും. വളരെ മികച്ച സംവിധാനമാണ് ചിത്രത്തിന്റേത്. യുണീക്കായി ചില രംഗങ്ങളും വിജയും താനും ഒന്നിച്ചുണ്ട്. സഞ്‍ജയ് ദത്തിനും അര്‍ജുനും ഒന്നിച്ചുള്ള രംഗങ്ങളിലും ഉണ്ടാകും എന്നും പ്രേക്ഷകര്‍ക്ക് ഉറപ്പു നല്‍കിയിരുന്നുന്നു നടൻ ബാബു ആന്റണി.

Read More: ബേബി സര്‍പ്രൈസ് ഹിറ്റ്, വിജയ്‍യുടെ സഹോദരൻ ആനന്ദ് ദേവെരകൊണ്ടയ്‍ക്ക് ഇനി ഗാം ഗാം ഗണേശ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക