ഇന്‍സ്റ്റഗ്രാമില്‍ വിജയിനെ തൃഷ അണ്‍ഫോളോ ചെയ്തത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു

തമിഴ്നാട് മുഖ്യമന്ത്രിയും ചലച്ചിത്ര താരവുമായ വിജയിന്‍റെ പിറന്നാള്‍ ആയിരുന്നു ഇന്നലെ. സഹപ്രവര്‍ത്തകര്‍ മുതല്‍ പ്രധാനമന്ത്രി വരെയുള്ളവര്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു. അതേസമയം ഒരാള്‍ ആശംസാ പോസ്റ്റ് ഒന്നും പങ്കുവച്ചില്ല എന്നതും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. വിജയിന്‍റെ അടുത്ത സുഹൃത്തും നടിയുമായ തൃഷ പോസ്റ്റ് ഇടാതിരുന്നതാണ് ആരാധകര്‍ ശ്രദ്ധിച്ചത്. ഒപ്പം ഇന്‍സ്റ്റ​ഗ്രാമില്‍ വിജയിനെ തൃഷ അണ്‍ഫോളോ ചെയ്തതായും അവര്‍ കണ്ടെത്തി. പിന്നാലെ ഇക്കാര്യം കൂടുതല്‍ ചര്‍ച്ചയായി. ഇരുവരും പ്രണയത്തിലാണെന്ന് അടുത്തിടെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇരുവരും തമ്മില്‍ പിരിഞ്ഞോ എന്ന തരത്തിലായിരുന്നു പുതിയ ചര്‍ച്ചകള്‍. ഇപ്പോഴിതാ അത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ എത്തിയിരിക്കുകയാണ് തൃഷ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിജയിനൊപ്പമുള്ള, അദ്ദേഹത്തിന്‍റെ പിറന്നാള്‍ ആഘോഷമെന്ന് തോന്നിപ്പിക്കുന്ന ചിത്രമാണ് തൃഷ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിരിക്കുന്നത്. ഒരു മേശപ്പുറത്ത് നിരത്തി വച്ചിരിക്കുന്ന കേക്കുകളും പിന്നില്‍ ഇരിക്കുന്ന വിജയും തൃഷയുമാണ് ചിത്രത്തില്‍. “എല്ലാത്തിനും മൂല്യമുണ്ടാക്കുന്ന ആ വ്യക്തിക്ക് പിറന്നാള്‍ ആശംസകള്‍”, എന്നാണ് ചിത്രത്തിനൊപ്പം തൃഷ കുറിച്ചിരിക്കുന്നത്. ഇന്‍സ്റ്റ​ഗ്രാമില്‍ വെറും 38 മിനിറ്റുകൊണ്ട് 4 ലക്ഷത്തോളെ ലൈക്കുകളാണ് ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.

വിജയിന്‍റെ ഭാര്യ സം​ഗീത വിവാഹമോചന ഹര്‍ജി കൊടുത്തതിന് പിന്നാലെയാണ് വിജയും തൃഷയും തമ്മില്‍ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായിരുന്നു ഇത്. പിന്നീട് പല പൊതുവേദികളിലും ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. നിര്‍മ്മാതാവായ കല്‍പ്പാത്തി സുരേഷിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് എത്തിയത്. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതി‌ഞ്ജ ചെയ്യുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാനും തൃഷ എത്തിയിരുന്നു. അന്ന് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രവുമായിരുന്നു തൃഷ. അജിത്തിന്റെ അമ്മ മരിച്ചപ്പോള്‍ അനുശോചിക്കാൻ വിജയ് എത്തിയപ്പോഴും ഒപ്പം തൃഷയുണ്ടായിരുന്നു. അതേസമയം തങ്ങള്‍ക്കിടയിലുള്ള ബന്ധത്തെക്കുറിച്ചുള്ള പ്രചരണങ്ങളില്‍ ഇരുവരും പ്രതികരണമൊന്നും നടത്തിയിട്ടില്ല.

View post on Instagram

അതേസമയം സെന്‍സര്‍ പ്രതിസന്ധിയെത്തുടര്‍ന്ന് റിലീസ് മുടങ്ങിയ വിജയ് ചിത്രം ജനനായകന്‍റെ റിലീസ് അദ്ദേഹത്തിന്‍റെ പിറന്നാളിനോടനുബന്ധിച്ചും ഉണ്ടായില്ല. ആരാധകര്‍ അത്തരത്തില്‍ പ്രതീക്ഷിച്ചിരുന്നു. പൊങ്കല്‍ റിലീസ് ആയി ജനുവരിയില്‍ എത്തേണ്ട ചിത്രമായിരുന്നു ഇത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming