30 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇവർ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു.

പ്രശ്നങ്ങൾ ഒഴിയാതെ കാന്താര ചാപ്റ്റർ-1ന്റെ ചിത്രീകരണം. ഷൂട്ടിം​ഗ് വേളയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ അണിയറ പ്രവർത്തകർക്ക് നോട്ടീസ് നൽകി ഹൊസനഗര തഹസിൽദാർ രശ്മി. അപകടത്തെക്കുറിച്ച് വ്യക്തത വരുത്തണമെന്നും ചിത്രീകരണത്തിനുള്ള അനുമതി രേഖകൾ ഹാജരാക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു. എല്ലാ രേഖകളും മൂന്ന് ദിവസത്തിനകം സമർപ്പിക്കണമെന്നും അല്ലാത്തപക്ഷം സിനിമയുടെ തുടർ ഷൂട്ടിങ്ങിനുള്ള അനുമതി റദ്ദാക്കുമെന്നും നോട്ടീസിൽ പറഞ്ഞിട്ടുണ്ട്.

നിലവിൽ ശിവമോഹ ജില്ലയിലാണ് കാന്താര ചാപ്റ്റർ-1ന്റെ ഷൂട്ടിം​ഗ് നടക്കുന്നത്. ഞായറാഴ്ച രാവില ഇവിടെയുള്ളൊരു ജലസംഭരണിയിൽ ഷൂട്ടിം​ഗ് നടക്കവെ ബോട്ട് മറിഞ്ഞ് അപകടം ഉണ്ടാകുക ആയിരുന്നു. താരങ്ങളെല്ലാം രക്ഷപ്പെടുകയും ചെയ്തു. എന്നാൽ ക്യാമറകളും മറ്റ് ചിത്രീകരണ ഉപകരണങ്ങളും വെള്ളത്തിൽ മുങ്ങിയെന്നാണ് റിപ്പോർട്ടുകൾ വന്നത്. 30 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇവർ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു. തടാകത്തിലെ ആഴം കുറഞ്ഞ ഭാഗത്താണ് അപകടം നടന്നത്. ഇതാണ് വലിയ അപകടം ഒഴിവാക്കിയത്.

നേരത്തെ സിനിമയുടെ ചിത്രീകരണത്തിനിടെ മൂന്ന് ജൂനിയർ ആർട്ടിസ്റ്റുകൾ മരിച്ചിരുന്നു. മെയ്യിൽ കൊല്ലുരില്‍ സെറ്റിലുണ്ടായിരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കബില്‍ എന്നയാൾ മുങ്ങിമരിച്ചിരുന്നു. ഹാസ്യതാരം രാജേഷ് പൂജാരിയും മലയാള നടൻ നിജു വി കെയും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു.

വന്‍ ഹിറ്റായി മാറിയ കാന്താരയുടെ പ്രീക്വല്‍ ആണ് കാന്താര ചാപ്റ്റര്‍ 1. കാന്താര ആദ്യ ഭാ​ഗത്തിൽ നിന്നും വിഭിന്നമായി വൻ ക്യാൻവാസിലും മാസ് ആക്ഷൻ രം​ഗങ്ങളുമെല്ലാം കോർത്തിണക്കിയാകും കാന്താര ചാപ്റ്റർ 1 എത്തുകയെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2022 സെപ്റ്റംബര്‍ 30ന് ആയിരുന്നു കാന്താര റിലീസ് ചെയ്തത്. ഈ കഥയുടെ ആദ്യ ഭാ​ഗമാണ് പ്രീക്വലിൽ പറയുക.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്