ലയാളത്തിന്റെ എക്കാലത്തെയും കരുത്തുറ്റ നായകനായ ജയന്റെ 40ാം ചരമ വാര്‍ഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് നടൻ ഉണ്ണിമുകുന്ദൻ. തന്റെ പ്രിയ ആക്ഷന്‍ സൂപ്പര്‍സ്റ്റാറാണ് ജയനെന്ന് ഉണ്ണി സോഷ്യൽ മീഡിയയിൽ കുറിച്ചു.'സുരക്ഷാ സംവിധാനങ്ങള്‍ അന്യമായിരുന്ന കാലത്തെ അദ്ദേഹത്തിന്റെ ഈ ആക്ഷന്‍ സ്വീക്വന്‍സ് കാണിച്ചുതരും ജയന്‍ ആരായിരുന്നുവെന്ന്' എന്ന് താരം കുറിക്കുന്നു. ഹെലികോപ്റ്ററില്‍ തൂങ്ങിനില്‍ക്കുന്ന ജയന്റെ ചിത്രവും ഇതൊടൊപ്പം ഉണ്ണി ഫേസ്ബുക്കിൽ പങ്കുവച്ചു.

ഉണ്ണിമുകുന്ദന്റെ പോസ്റ്റ്

എന്റെ പ്രിയ ആക്ഷന്‍ സൂപ്പര്‍സ്റ്റാറിനെ നാല്‍പതാം ചരമവാര്‍ഷിക ദിനത്തില്‍ ഓര്‍ക്കുന്നു. സുരക്ഷാ സംവിധാനങ്ങള്‍ അന്യമായിരുന്ന കാലത്തെ ഈ ആക്ഷന്‍ സ്വീക്വന്‍സ് കാണിച്ചുതരും അദ്ദേഹം ആരായിരുന്നുവെന്ന്. തന്റെ പ്രേക്ഷകര്‍ക്ക് ഒരു നിമിഷത്തിന്റെ ആവേശം അത്രമേല്‍ അനുഭവപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിച്ചുവെന്ന് ഉറപ്പാണ്. നിങ്ങള്‍ എനിക്ക് എന്നും പ്രിയപ്പെട്ടതാണ്.

Remembering my favourite Action SuperStar on his 40th death anniversary. This action sequence that he attempted back in...

Posted by Unni Mukundan on Sunday, 15 November 2020