സാമൂഹ്യമാധ്യമങ്ങൾ വഴി ആരാധകരോട് സംവദിക്കാൻ സമയം കണ്ടെത്തുന്ന താരമാണ് ഉണ്ണി മുകുന്ദൻ. പലപ്പോഴും ആരാധകരുടെ ചോദ്യങ്ങൾക്കും വിമര്‍ശനങ്ങള്‍ക്കും  താരം മറുപടി നല്‍കാറുണ്ട്. കഴിഞ്ഞ ദിവസം തന്റെ കൂളിംഗ് ഗ്ലാസ് ചോദിച്ച ആരാധകന് ഉണ്ണി മുകുന്ദൻ അത് സമ്മാനിച്ചത് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. മസിലളിയൻ എന്ന് ആരാധകർ വിളിക്കുന്ന താരം ഇപ്പോളിതാ രസകരമായ ഒരു ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ്.

'മാധവൻ കുട്ടിയും നാരായണൻ കുട്ടിയും' എന്ന് പേരുള്ള തന്റെ വീട്ടിലെ രണ്ട് കോഴികളെ ആരാധകർക്കായി പരിചയപ്പെടുത്തുകയാണ് താരം. രണ്ട് കോഴികളെയും എടുത്തുകൊണ്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത താരം നിങ്ങളുടെ കോഴി ചങ്കിനെ ടാഗ് ചെയ്യു എന്നും കൂടി പറഞ്ഞിരിക്കുന്നു. രസകരമായ കമെന്റുകളാണ് താരം ഇട്ട ഫോട്ടോയ്ക്ക് ലഭിക്കുന്നത്.