വാഗനതായ വിഷ്ണു മോഹൻ സംവിധാനം നിർവഹിച്ച്‌ ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘മേപ്പടിയാൻ’ എന്ന സിനിമയുടെ ചിത്രീകരണം നാളെ ആരംഭിക്കുന്നു. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെ നിർമ്മിക്കുന്ന സിനിമയിൽ അഞ്ജു കുര്യൻ ആണ് നായികയായി എത്തുന്നത്‌. പൂർണ്ണമായും കൊവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചിത്രീകരണം നടക്കുക എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

പഴയ ഇന്‍ലന്‍ഡില്‍ വിഷ്ണു മോഹന്റെ കൈപ്പടയില്‍ എഴുതിയ കത്തിന്‍റെ മാതൃകയിലുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഉണ്ണി മുകുന്ദനാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് ഇന്ത്യയിൽ എത്തുന്നതിന് മുമ്പ് ചിത്രീകരണം തുടങ്ങാനിരുന്ന ചിത്രമായിരുന്നു മേപ്പടിയാൻ. ഉണ്ണി മുകുന്ദന്‍റെ കരിയറില്‍ വഴിത്തിരിവാകുമെന്ന് കരുതപ്പെടുന്ന ചിത്രമാണിത്. 

Meppadiyan Movie starts rolling from tomorrow! 😊 #UnniMukundan #VishnuMohan #Indrans #SaijuKurup #AjuVarghese #VijayBabu #KalabhavanShajohn #AnjuKurian #NishaSarang #AparnaJanardhanan #Meppadiyan

Posted by Unni Mukundan on Sunday, 25 October 2020

അജു വർഗീസ്‌, ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, വിജയ്‌ ബാബു, കലാഭവൻ ഷാജോൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്‌. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യം.