മറുഭാഷാക്കാര്‍ മാര്‍ക്കോയെ കുറിച്ച് പറയുന്നത്.

ഉണ്ണി മുകുന്ദൻ നായകനായ മാര്‍ക്കോ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. സോണിലിവിലൂടെയാണ് മാര്‍ക്കോ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. വൻ പ്രതികരണമാണ് ഒടിടിയില്‍ ലഭിക്കുന്നതെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.വയലൻസ് മാത്രമല്ല മികച്ച ആക്ഷൻ രംഗങ്ങളാലും സമ്പന്നമാണ് മാര്‍ക്കോയെന്നാണ് മറുനാട്ടുകാരും അഭിപ്രായപ്പെടുന്നത്.

ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 116 കോടിയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം 42.20 കോടി രൂപയാണ് മാര്‍ക്കോ നേടിയത് എന്നാണ് സിനിമ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. മലയാളത്തില്‍ മാത്രമല്ല ഹിന്ദിയിലടക്കമുള്ള ഭാഷകളില്‍ ചിത്രം മികച്ച പ്രതികരണം നേടിയെന്നാണ് റിപ്പോര്‍ട്ട്. പ്രതീക്ഷിച്ചതിനപ്പുറമുള്ള വിജയമായി മാറിയ മാര്‍‌ക്കോ ഒടിടിയിലും അമ്പരപ്പിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

സംവിധായകൻ ഹനീഫ് അദേനിയായ മാര്‍കോ സിനിമയില്‍ തെലുങ്ക് നടി യുക്തി തരേജയാണ്. തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രമായ മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്‍സ് എന്റർടൈൻമെന്റ്‍സും ആണ്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജാണ് നിര്‍വഹിച്ചത്. സംഗീതം നിര്‍വഹിക്കുന്നത് രവി ബസ്രറുമായ ചിത്രത്തില്‍ നായകൻ ഉണ്ണി മുകുന്ദനൊപ്പം മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത് ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ എന്നീ താരങ്ങളും ആണ്.

ഹനീഫ് അദേനിയുടെ മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയറെ നായകനാക്കിയാണ് മാര്‍കോ എത്തിയിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. വൻ ഹിറ്റായി മാറി ചര്‍ച്ചയായ ചിത്രത്തിന്റെ പിആര്‍ഒ വാഴൂര്‍ ജോസും പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാറും ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‍സ്‍ക്യൂറ എന്റർടൈൻമെന്റും പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബിനു മണമ്പൂറും ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപും ആണ്.

Read More: 'ആ തീരുമാനം നടപ്പിലാക്കാനായില്ല', മാര്‍ക്കോ ഒടിടിയില്‍ എത്തിയപ്പോള്‍ ആരാധകര്‍ക്ക് കടുത്ത നിരാശ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക