തെലുങ്കില്‍ നിന്ന് പുതിയൊരു നായക നടൻ കൂടി വരുന്നു. ചിരഞ്ജീവിയുടെ മരുമകൻ കൂടിയായ പഞ്ജ വൈഷ്‍ണവ് തേജ് ആണ് ഉപ്പേന എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നു. ബുച്ചി ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു കഥയാണ് സിനിമയുടേത്. ഒരു പ്രണയകഥയാണ് ചിത്രത്തിന്റേത് എന്നും റിപ്പോര്‍ട്ടുണ്ട്. ക്രിതി ഷെട്ടി ചിത്രത്തിലുണ്ട്. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സായ് ധരം തേജിന്റെ സഹോദരനാണ് വൈഷ്‍ണവ് തേജ്.