ഇന്ന് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ പിറന്നാളാണ്. അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് സിനിമാ ലോകത്ത് തന്റേതായ സിംഹാസനം ഉറപ്പിച്ച രജനിയുടെ സ്വാധീനം തലമുറകൾ കടന്ന് ഇന്നും നിലനിൽക്കുന്നു.
ഇന്ന് ദക്ഷിണേന്ത്യൻ സിനിമയുടെ 'തലൈവർ' എന്നാറിയപ്പെട്ടുന്ന സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ പിറന്നാളാണ്. പതിറ്റാണ്ടുകളായി തമിഴ് സിനിമയുടെ സിംഹാസനം ഭരിക്കുന്ന രജനിയുടെ മാസ്സും, സ്റ്റൈലും, അഭിനയ മികവും യുവതലമുറ കണ്ടറിയേണ്ടതുണ്ട്. അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് സിനിമാ ലോകത്ത് തന്റേതായ സിംഹാസനം ഉറപ്പിച്ച രജനിയുടെ സ്വാധീനം തലമുറകൾ കടന്ന് ഇന്നും നിലനിൽക്കുന്നു. അദ്ദേഹത്തിന്റെ മാസ്സും, സ്റ്റൈലും, അതുല്യമായ അഭിനയ മികവുമെല്ലാം കണ്ടിട്ടില്ലാത്ത യുവതലമുറക്കാർക്കായി സൂപ്പർ സ്റ്റാർ സിനിമകളുടെ ഒരു 'സ്കിൻ ടോണർ' ലിസ്റ്റ് അവതരിപ്പിക്കുകയാണ് സിനിമാ ലോകം. ഈ ചിത്രങ്ങൾ എന്തുകൊണ്ട് രജനീകാന്ത് എന്ന നടൻ ഇന്ത്യൻ സിനിമയിൽ ഒരു യുഗമായി നിലകൊള്ളുന്നു എന്ന് തെളിയിക്കുന്നു. പുതിയ തലമുറ ഉറപ്പായും കണ്ടിരിക്കേണ്ട രജനിയുടെ 10 സിനിമകൾ ഇതാ:
രജനിയുടെ ആദ്യകാല ക്ലാസിക്കുകൾ
രജനി എന്ന നടന്റെ അഭിനയ പാടവം ജെൻസികൾക്ക് മനസ്സിലാക്കി കൊടുക്കുന്ന ചില സിനിമകളുണ്ട്. ഈ ചിത്രങ്ങൾ പലപ്പോഴും കൊമേഴ്സ്യൽ മസാലകൾക്ക് അപ്പുറം കഥാപാത്രത്തിന്റെ ആഴം കാണിക്കുന്നു.
- മുള്ള് മളരും : രജനികാന്ത് ഒരു സൂപ്പർ സ്റ്റാർ മാത്രമല്ല, സൂപ്പർ ആക്ടർ കൂടിയാണ് എന്ന് തെളിയിച്ച ചിത്രം. കാളി എന്ന അഹങ്കാരിയായ കഥാപാത്രം ഏതൊരു കാലഘട്ടത്തിലും ചർച്ച ചെയ്യപ്പെടും.
- ആറിലിരുന്ത് അറുബതു വരെ : സാധാരണ കുടുംബത്തിലെ മൂത്ത മകൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അതിശയോക്തിയില്ലാതെ യാഥാർത്ഥ്യത്തോടെ പറഞ്ഞ സിനിമയാണിത്. എല്ലാ കാലഘട്ടത്തിനും അനുയോജ്യമായ ഈ ചിത്രം ഒരു വൈകാരിക അനുഭവമാണ്.
- മൂന്ന് മുടിച്ച് : എന്തുകൊണ്ടാണ് രജനികാന്ത് 'സ്റ്റൈൽ മന്നൻ' എന്ന് വിളിക്കപ്പെടുന്നത് എന്നറിയാൻ ഈയൊരു ചിത്രം കണ്ടാൽ മതി. ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിൽ പോലും അദ്ദേഹം ഓരോ ഫ്രെയിമിലും സ്റ്റൈൽ ചെയ്ത് ആരാധകരെ ആകർഷിച്ചു.
നായകനും വില്ലനും, നർമ്മവും
രജനിയുടെ വൈവിധ്യം യുവതലമുറയെ അമ്പരപ്പിക്കാൻ പോന്നതാണ്. ആക്ഷൻ ഹീറോ എന്ന ലേബലിന് അപ്പുറം, വില്ലനായും ഹാസ്യതാരമായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.
- 16 വയതിനിലെ : രജനിയെ ആദർശ നായകനായി മാത്രം കണ്ടിട്ടുള്ള ജെൻസി യുവാക്കൾക്ക് അദ്ദേഹത്തെ ഒരു വില്ലനായി കാണണമെങ്കിൽ ഈ ചിത്രം മതി. ക്രൂരതയുടെ മുഖംഭാവങ്ങൾ അദ്ദേഹം ഈ ചിത്രത്തിൽ അവിസ്മരണീയമാക്കി.
- ദില്ലു മുള്ള് : ആക്ഷൻ ഹീറോ എന്ന നിലയിൽ മാത്രം രജനിയെ കണ്ടിട്ടുള്ള ഇന്നത്തെ യുവാക്കൾക്ക് അദ്ദേഹത്തിന്റെ നർമ്മബോധം കാണാൻ പറ്റിയ ചിത്രമാണിത്. ഒരു രംഗം പോലും മടുപ്പിക്കാതെ ഇന്നും ചിത്രം രസകരമായി നിലകൊള്ളുന്നു.
- അണ്ണാമലൈ : ജീവിതത്തിൽ എപ്പോഴെല്ലാം താളപ്പിഴകൾ സംഭവിക്കുന്നുവോ, അപ്പോഴെല്ലാം പ്രചോദനത്തിനായി ഈ ചിത്രം ധൈര്യമായി കാണാം. ആത്മവിശ്വാസത്തിന്റെ നായകനായി രജനി ഗർജ്ജിക്കുന്ന ഈ ചിത്രം ജീവിതത്തിൽ വിജയിക്കാൻ എല്ലാവർക്കും ഒരു പ്രചോദനമാകും.
കൊമേഴ്സ്യൽ ബ്രഹ്മാണ്ഡങ്ങൾ (മാസ് & ഇന്നൊവേഷൻ)
കൊമേഴ്സ്യൽ സിനിമയുടെ നിർവചനം മാറ്റിയെഴുതിയ രജനി ചിത്രങ്ങൾ, ലോകോത്തര നിലവാരമുള്ള വിസ്മയങ്ങൾ
- ബാഷ : രജനിയുടെ തന്നെ ഇഷ്ട സിനിമകളിൽ ഒന്നാണ് ബാഷ. കൊമേഴ്സ്യൽ സിനിമകൾക്ക് ഒരു പുതിയ പാഠം രചിച്ച ഈ ചിത്രം എത്ര തവണ കണ്ടാലും മടുക്കില്ല. സൺ നെക്സ്റ്റ് , ഒടിടി പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.
- ശിവാജി : ആക്ഷൻ, കോമഡി, ബ്രഹ്മാണ്ഡം, വികാരങ്ങൾ തുടങ്ങി എല്ലാം ഒത്തുചേർന്ന ഒരു അക്മാർക്ക് കമേഴ്സ്യൽ രജനി ചിത്രമാണിത്. ആമസോൺ പ്രൈം ഒടിടി പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.
- യെന്തിരൻ : ഇന്ന് വ്യാപകമായി ചർച്ച ചെയ്യുന്ന 'പാന്‍ ഇന്ത്യ' എന്ന വാക്കിന് ചേർന്ന ചിത്രം. 15 വർഷം മുൻപ് ഇത്രയും വലിയ ബ്രഹ്മാണ്ഡം ഒരുക്കിയതിൽ ഓരോ കാഴ്ചക്കാരനും വിസ്മയിച്ചു പോകും. ഓരോ രംഗങ്ങളിലും പുതുമ നിലനിർത്തുന്ന ചിത്രം.
- ദളപതി : സൗഹൃദത്തിന് ഒരു ഉത്തമ ഉദാഹരണമായി ഇന്നും സംസാരിക്കുന്ന ചിത്രം. രജനിയുടെ ആക്ഷനും അഭിനയവും ഒരുപോലെ തിളങ്ങിയ ചിത്രം കൂടിയാണിത്.
ഇവ വെറും 10 സിനിമകൾ മാത്രമല്ല. താരപരിവേഷത്തിന്റെ കൊടുമുടിയിലേക്ക് രജനീകാന്ത് എന്ന നടൻ നടത്തിയ യാത്രയുടെ നേർചിത്രങ്ങളാണ് . 'സ്റ്റൈൽ' എന്നത് ഒരു അഭിനയ രീതിയായി മാറ്റിയ ഈ പ്രതിഭയുടെ മാസ് എനർജി, ഓരോ തലമുറയ്ക്കും ആസ്വദിക്കാൻ സാധിക്കുന്ന ഒന്നാണ്. ജെൻ സികൾ ഈ സിനിമകൾ കാണുന്നത് വഴി, എന്തുകൊണ്ട് അദ്ദേഹം ഇന്നും ഇന്ത്യൻ സിനിമയുടെ പാൻ-ഇന്ത്യൻ കിരീടം അണിയുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും.


