Asianet News MalayalamAsianet News Malayalam

മലയാളത്തിലെ ആദ്യ സ്ളാഷർ ത്രില്ലറുമായി 'ഉയിർപ്പ്'; ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.!

മലയാളത്തിലെ പ്രമുഖ സംവിധായകരും, മറ്റ് ചലച്ചിത്ര പ്രവർത്തകരും ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്. തോട്ടിങ്ങൽ ഫിലിംസിന്‍റെ ബാനറിൽ ഷമീർ തോട്ടിങ്ങൽ ആണ് ചിത്രം നിർമ്മിക്കുന്നത്. 

Uyirpu  first Malayalam slasher thriller Title look poster released vvk
Author
First Published Nov 7, 2023, 3:24 PM IST

കൊച്ചി: നിരവധി പ്രേക്ഷക പ്രശംസ നേടിയ 'ബന്നേർഘട്ട' എന്ന സിനിമക്ക് ശേഷം വിഷ്ണു നാരായണൻ രചനയും സംവിധാനവും ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. 'ഉയിർപ്പ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാള സിനിമയിൽ ഇതിനകം കാണാത്ത 'സ്ളാഷർ ത്രില്ലർ' എന്ന സ്വഭാവത്തിലുള്ള സിനിമയാണ്. 

മലയാളത്തിലെ പ്രമുഖ സംവിധായകരും, മറ്റ് ചലച്ചിത്ര പ്രവർത്തകരും ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്. തോട്ടിങ്ങൽ ഫിലിംസിന്‍റെ ബാനറിൽ ഷമീർ തോട്ടിങ്ങൽ ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നതെന്ന് നിർമാതാവ് അറിയിച്ചു. താര നിർണ്ണയം പൂർത്തിയാവുന്ന ചിത്രത്തിൽ മലയാളത്തിന് പുറമേ അന്യഭാഷയിലെ താരങ്ങളുമുണ്ടാവും.

50-കളുടെ അവസാനം മുതൽ 90-കളുടെ ആരംഭം വരെ ഏറ്റവും പ്രചാരമുള്ള ഒരു ഹൊറർ വിഭാഗമാണ് സ്ലാഷർ ഫിലിമുകൾ. പൊതുവെ മുഖംമൂടി ധരിച്ച ഒരു കൊലയാളിയുടെ ഉപയോഗത്താൽ നിർവചിക്കപ്പെട്ടിരിക്കുന്നത് ആളുകളെ ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന കഥകളാണ് ഈ ഗണത്തിൽ പറയുന്നത്. 

ജനുവരി ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്‍റെ ഛായഗ്രഹണം  ബിനു നിർവഹിക്കുന്നു. എഡിറ്റർ: ജിബിൻ ജോയ്, ബാക്ക്ഗ്രൗണ്ട് സ്കോർ: ധനുഷ് ഹരികുമാർ & വിമൽജിത് വിജയൻ, സൗണ്ട് ഡിസൈൻ: വിവേക് കെഎം അനൂപ് തോമസ് (കർമ സൗണ്ട് ഫെക്ടോറിയ), മേക്കപ്പ്: മണികണ്ഠൻ മരത്തക്കര, കലാസംവിധാനം: ലൗലി ഷാജി, വസ്ത്രലങ്കാരം: സുനിൽ റഹ്മാൻ, പ്രൊഡക്ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമൂട്

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: റെനീസ് റഷീദ്, ഗ്രാഫിക്സ്: ബെസ്റ്റിൻ ബേബി, പി ആർ ഓ: പി. ശിവപ്രസാദ്, സ്റ്റിൽസ്: ജെറിൻ സെബാസ്റ്റ്യൻ, ഡിജിറ്റൽ മാർക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്സ്, മൂവി ടാഗ്സ്, ഡിസൈൻസ്: എസ്.കെ.ഡി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

'നുണക്കുഴി'യുമായി ബേസിൽ ജീത്തു ജോസഫ് കൂട്ട്കെട്ട്; ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു

'ദി ഡോണർ' ടൈറ്റില്‍ ലോഞ്ച് ചെയ്തു

Asianet News Live
 

Follow Us:
Download App:
  • android
  • ios