കോടികള്‍ വാരി, വാഴ രണ്ടിന്റെ സംവിധായകൻ പുതിയൊരാള്‍, സര്‍പ്രൈസായി ആ പ്രഖ്യാപനം
വാഴ രണ്ട് പ്രഖ്യാപിച്ചപ്പോള്‍ ചിത്രത്തിന്റെ സംവിധായകനും മാറ്റമുണ്ട്.
അടുത്തിടെ സസ്‍പെൻസ് ഹിറ്റായി മാറിയ ചിത്രമാണ് വാഴ. തിരക്കഥ വിപിൻ ദാസ് എഴുതിയപ്പോള്‍ സംവിധാനം ആനന്ദ് മേനോനായിരുന്നു. ചിരിക്ക് പ്രാധാന്യം നല്‍കിയ ഒരു ചിത്രമായിരുന്നു വാഴ. വാഴ രണ്ട് പ്രഖ്യാപിച്ചുവെന്ന പുതിയ വാര്‍ത്തയാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. സംവിധായകനെ മാറ്റിയാണ് വാഴ രണ്ടാം ഭാഗം എത്തിക്കുന്നത്.
ആഗോളതലത്തില്‍ വാഴ ഏകദേശം 12 കോടിയോളം നേടിയിട്ടുണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധയാകര്‍ഷിച്ച യുവ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരെത്തിയപ്പോള്‍ കളക്ഷനിലും ഞെട്ടിച്ചിരിക്കുകയാണ്. ഛായാഗ്രഹണം അരവിന്ദ് പുതുശ്ശേരിയായിരുന്നു. തിരക്കഥ വിപിൻ ദാസ് എഴുതുമ്പോള്‍ സംവിധാനം സവിൻ എസാണ് വാഴയുടെ രണ്ടാം ഭാഗത്തിന്റേത് എന്നാണ് റിപ്പോര്‍ട്ട്.
പാർവതിഷ് പ്രദീപ്, നൊമാഡിക് വോയിസ്, ഇലക്ട്രോണിക് കിളി, റാക്സ് റേഡിയൻറ്, രജത് പ്രകാശ്, ജയ് സ്റ്റെല്ലാർ എന്നിവർ അടങ്ങുന്ന വാഴ മ്യൂസിക് ടീം മെമ്പേഴ്സിന്റെ ഗ്രൂപ്പ് ഹെഡ് അങ്കിത് മേനോനാണ്. മേക്കപ്പ് സുധി സുരേന്ദ്രൻ. സൗണ്ട് മിക്സിംങ് വിഷ്‍ണു സുജാതൻ. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകരൻ.
നീരജ് മാധവിന്റെ 'ഗൗതമന്റെ രഥ'ത്തിന്റെ സംവിധായകനാണ് ആനന്ദ് മേനോൻ. ആനന്ദ് മേനോൻ രണ്ടാമത് ഒരു ചിത്രവുമായി എത്തുമ്പോള്‍ നിര്‍ണായക വേഷത്തില്‍ പുതുമുഖങ്ങളാണ്. അരുൺ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ. കലാസംവിധാനം ബാബു പിള്ള നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പിആർഒ എ എസ് ദിനേശ്, ഡിജിറ്റൽ, പിആർഒ വിപിൻ കുമാർ, ഡിഐ ജോയ്നർ തോമസ്, ചീഫ് അസോസിയേറ്റ്: ശ്രീലാൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്തിപുലം, അസോസിയേറ്റ് ഡയറക്ടർ അനൂപ് രാജ്, സവിൻ. സ്റ്റിൽസ് അമൽ ജെയിംസ്, ടൈറ്റിൽ ഡിസൈൻ സാർക്കാസനം, ഡിസൈൻ യെല്ലോ ടൂത്ത്‍സ് എന്നിവരും ആണ്.
Read More: ടിക്കറ്റ് വില്‍പന നിരാശപ്പെടുത്തുന്നോ?, വിജയ്‍യുടെ ദ ഗോട്ടിന്റെ കണക്കുകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക