Asianet News MalayalamAsianet News Malayalam

തിയറ്ററിൽ മികച്ച കളക്ഷൻ; തകർത്താടി സോഷ്യൽ മീഡിയ പിള്ളേർ, 'വാഴ'യിലെ വീഡിയോ ​ഗാനം

പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയത്.

Vaazha - Biopic of a Billion Boys movie song
Author
First Published Aug 23, 2024, 6:26 PM IST | Last Updated Aug 23, 2024, 6:26 PM IST

'വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്' എന്ന ചിത്രത്തിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. സോഷ്യൽ മീഡിയ താരങ്ങൾ അണിനിരന്ന് തിയറ്ററിലും കളക്ഷനിലും തിളങ്ങിയ ചിത്രത്തിലെ ഈ ​ഗാനം പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. 

ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസ് തിരക്കഥ ഒരുക്കിയ ചിത്രമാണ് വാഴ. ആനന്ദ് മേനോൻ ആയിരുന്നു സംവിധാനം. പാർവതിഷ് പ്രദീപ്, നൊമാഡിക് വോയിസ്, ഇലക്ട്രോണിക് കിളി, റാക്സ് റേഡിയൻറ്, രജത് പ്രകാശ്, ജയ് സ്റ്റെല്ലാർ എന്നിവർ അടങ്ങുന്ന വാഴ മ്യൂസിക് ടീം മെമ്പേഴ്സിന്റെ ഗ്രൂപ്പ് ഹെഡ് അങ്കിത് മേനോനാണ്.

പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയത്. സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ജഗദീഷ്,  നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത്,  എന്നിവരാണ് മറ്റ് താരങ്ങൾ.

WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ് എന്നീ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നീരജ് മാധവ് ചിത്രം 'ഗൗതമൻ്റെ രഥം'ത്തിന് ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്ത സിനിമയാണ് 'വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്'. 

ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഛായാഗ്രഹണം: അരവിന്ദ് പുതുശ്ശേരി, ചിത്രസംയോജനം: കണ്ണൻ മോഹൻ, മ്യൂസിക് സൂപ്പർ വിഷൻ- അങ്കിത്  മേനോൻ, കലാസംവിധാനം: ബാബു പിള്ള, ചീഫ് അസോസിയേറ്റ്: ശ്രീലാൽ, മേക്കപ്പ്: സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം: അശ്വതി ജയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അനീഷ് നന്തിപുലം, അസോസിയേറ്റ് ഡയറക്ടർ: അനൂപ് രാജ്, സവിൻ സ, സൗണ്ട് ഡിസൈൻ: അരുൺ എസ് മണി, സൗണ്ട് മിക്സിംങ്: വിഷ്ണു സുജതൻ, ആക്ഷൻ ഡയറക്ടർ: കലൈ കിങ്സൺ, പിആർഒ: എ എസ് ദിനേശ്, ഡിജിറ്റൽ പിആർഒ: വിപിൻ കുമാർ, ഡിഐ: ജോയ്നർ തോമസ്, സ്റ്റിൽസ്: അമൽ ജെയിംസ്, ടൈറ്റിൽ ഡിസൈൻ: സാർക്കാസനം, ഡിസൈൻ: യെല്ലോ ടൂത്ത്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ആസിഫ് അലിയുടെ 'കിഷ്കിന്ധാ കാണ്ഡം'; പുതിയ പോസ്റ്റർ എത്തി, ചിത്രം ഓണത്തിന് തിയറ്ററുകളിലേക്ക്

Latest Videos
Follow Us:
Download App:
  • android
  • ios