ഗായിക ചിന്മയി ശ്രീപദ ഉൾപ്പെടെ ഉള്ളവരാണ് മൂന്ന് വർഷം മുമ്പ് വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത്. 

മിഴ് കവി വൈരമുത്തുവിനെതിരായ മീടൂ ആരോപണത്തിൽ പ്രതികരിച്ച് മകനും ഗാനരചയിതാവുമായ മദൻ കാർകി. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ തന്റെ പിതാവിനെ പൂർണമായി വിശ്വസിക്കുന്നുവെന്ന് മദൻ കുറിച്ചു. ഇതാദ്യമായാണ് വിവാദത്തിൽ വൈരമുത്തുവിന്റെ മകൻ പരസ്യപ്രതികരണം നടത്തുന്നത്.

"ഒരു കൂട്ടം ആളുകൾ നിങ്ങളുടെ കുടുംബത്തെ വെറുക്കുകയും അച്ഛനും അമ്മയ്ക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും അവർ അത് നിരന്തരം നിഷേധിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ആരെയാണ് വിശ്വസിക്കുക? ഞാൻ എന്റെ അച്ഛനെ വിശ്വസിക്കുന്നു. ആരോപണം ഉന്നയിച്ചവർക്ക് സത്യം അവരുടെ പക്ഷത്താണെന്ന് വിശ്വസിക്കുന്നുവെങ്കിൽ നിയമനടപടി സ്വീകരിക്കാവുന്നതാണ്", എന്നാണ് മദൻ ട്വീറ്റ് ചെയ്തത്. 

അതേസമയം, വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഒഎന്‍വി സാഹിത്യ പുരസ്കാരം വൈരമുത്തു വേണ്ടെന്ന് വച്ചു. 
വൈരമുത്തുവിന് എതിരായ മീടൂ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് അവാര്‍ഡ് നല്‍കുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തീരുമാനം പുനഃപരിശോധിക്കുമെന്ന് അവാര്‍ഡ് നിര്‍ണ്ണയക സമിതി അറിയിക്കുകയും ചെയ്തിരുന്നു.

ഗായിക ചിന്മയി ശ്രീപദ ഉൾപ്പെടെ ഉള്ളവരാണ് മൂന്ന് വർഷം മുമ്പ് വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത്. രണ്ടുവട്ടം വൈരമുത്തു തന്നോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ചിരുന്നും സഹകരിച്ചില്ലെങ്കിൽ തന്റെ കരിയർ നശിപ്പിക്കുമെന്നും വൈരമുത്തു ഭീഷണിപ്പെടുത്തിയതായും ചിന്മയി ആരോപിച്ചിരുന്നു.

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona