പ്രശസ്ത ഹോളിവുഡ് നടൻ വാൽ കിൽമർ 65-ാം വയസ്സിൽ അന്തരിച്ചു. ന്യുമോണിയയാണ് മരണകാരണം. ബാറ്റ്മാൻ ഫോറെവർ, ദി ഡോർസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ്.

ഹോളിവുഡ്: പ്രശസ്തനായ ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു. ചൊവ്വാഴ്ച ലോസ് ഏഞ്ചൽസില്‍ വച്ചാണ് 65-ാം വയസ്സിൽ നടന്‍ അന്തരിച്ചത്. ന്യുമോണിയയാണ് അദ്ദേഹത്തിന്റെ മരണകാരണമെന്ന് മകൾ മെഴ്‌സിഡസ് കിൽമർ അറിയിച്ചു. 2014-ൽ നടന് തൊണ്ടയിൽ കാൻസർ ബാധിച്ചതായി കണ്ടെത്തിയെങ്കിലും അത് സുഖം പ്രാപിച്ചിരുന്നുവെന്ന് മകള്‍ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'ബാറ്റ്മാൻ ഫോറെവർ' എന്ന ചിത്രത്തിലെ ബാറ്റ്മാനെയും, 'ദി ഡോർസ്' എന്ന ചിത്രത്തിലെ ജിം മോറിസൺ എന്ന കഥാപാത്രത്തെയും അനശ്വരനാക്കിയ നടനാണ് വാൽ കിൽമർ 1984-ൽ 'ടോപ്പ് സീക്രട്ട്' എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 'ടോപ്പ് ഗൺ', 'റിയൽ ജീനിയസ്', 'വില്ലോ', 'ഹീറ്റ്', 'ദി സെയിന്റ്' എന്നിവ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളില്‍ പെടും. 

1991-ൽ ഒലിവർ സ്റ്റോണിന്റെ 'ദി ഡോർസ്' എന്ന സിനിമയിൽ ഗായകൻ മോറിസൺ എന്ന റോള്‍ ഇദ്ദേഹത്തിന്‍റെ കരിയറിലെ തന്നെ മികച്ച വേഷമായാണ് കരുതപ്പെടുന്നത്. ഒരു വർഷത്തോളം ഇതിഹാസ ഗായകനെ അനുകരിച്ച ശേഷമാണ് വാൽ കിൽമർ ഈ വേഷം ചെയ്തത് എന്നാണ് അന്ന് പുറത്തുവന്ന അണിയറക്കഥ. 1995-ലെ 'ബാറ്റ്മാൻ ഫോറെവർ' എന്ന സിനിമയിൽ മൈക്കൽ കീറ്റണിന് പകരക്കാരനായി കിൽമർ ബാറ്റ്മാനായി എത്തി. എന്നാല്‍ ലെജന്‍ഡായ കോമിക് ഹീറോ വേഷത്തില്‍ വാലിന്‍റെ പ്രകടനം സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്. പിന്നീട് 1997-ൽ പുറത്തിറങ്ങിയ 'ബാറ്റ്മാൻ ആൻഡ് റോബിൻ' എന്ന സിനിമയിൽ ജോർജ്ജ് ക്ലൂണിക്കായി ഈ വേഷം ഇദ്ദേഹം മാറി നല്‍കി.

കാൻസർ കാരണം നടന് സംസാര ശേഷി നഷ്ടപ്പെട്ടിരുന്നു. പക്ഷേ 2021-ൽ ടോം ക്രൂയിസിന്റെ 'ടോപ്പ് ഗൺ: മാവെറിക്ക്' എന്ന സിനിമയിലൂടെ ഇദ്ദേഹം തിരിച്ചെത്തുകയായിരുന്നു. ആ വർഷം അവസാനം, അദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഡോക്യുമെന്ററി 'വാൽ' പുറത്തിറങ്ങിയിരുന്നു.

ഹോളിവുഡ് മുതൽ ഡിസ്നി ലാൻഡ് വരെ; കാലിഫോർണിയൻ കാഴ്ചകൾ തേടിപ്പിടിച്ച 'മലയാളി ഫ്രം ഇന്ത്യ'

സ്പൈഡർമാനായി ടോം ഹോളണ്ട് തിരിച്ചുവരവ്; പുതിയ പടത്തിന്‍റെ പേര് പ്രഖ്യാപിച്ചു