പുതിയ കാലഘട്ടത്തിന്റെ പ്രണയവും തുടർന്നുള്ള നോവുകളും ഇഷ്ടങ്ങളും പറയുന്ന ചിത്രം. 

പ്രണയത്തിന്‍റെ വീണ്ടെടുപ്പിന്‍റെ കഥ പറയുന്ന ഹൃസ്വചിത്രം ‘സയാലി’ പ്രേക്ഷകർ ഏറ്റെടുക്കുന്നു. വാലെന്റയിൻസ് ഡേയ്ക്ക് മുന്നോടിയായി ഇന്നലെ യൂ ട്യൂബില്‍ റിലീസ് ചെയ്ത ഹൃസ്വചിത്രത്തിന് ഇതിനകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൈവിട്ടെന്ന് കരുതിയ പ്രണയം തിരിച്ചുപിടിക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. 

പുതിയ കാലഘട്ടത്തിന്റെ പ്രണയവും തുടർന്നുള്ള നോവുകളും ഇഷ്ടങ്ങളും അടുക്കിവെച്ച അതിമനോഹരമായ പാട്ടില്‍ അവരുടെ നനുത്ത ഓർമ്മകളും കടന്നുവരുന്നുണ്ട്. വെളുത്ത നിറമുള്ള, നേർത്ത സുഗന്ധം പൊഴിക്കുന്ന കുഞ്ഞ് പൂവാണ് ‘സയാലി’. അത്രതന്നെ മനോഹരമായ പ്രണയ-ദൃശ്യാവിഷ്കാരമാണ് ഈ ഹൃസ്വചിത്രം. പ്രവീൺ വിശ്വനാഥും ആതിരാരാജുമാണ് അഭിനേതാക്കള്‍. 

ബാലച്ചേട്ടന്റെ ഭാര്യയാണ്, അതിൽ ആർക്കെങ്കിലും തർക്കമുണ്ടോ? പ്രണയദിനത്തിൽ എലിസബത്ത്

ഓപറേഷൻ ജാവ, നെയ്മർ, റിലീസിന് തയ്യാറെടുക്കുന്ന ‘ഗോളം’ എന്നീ ചിത്രങ്ങളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും പിന്നണി ഗായകനുമായ ഉദയ് രാമചന്ദ്രനാണ് സയാലിയുടെ രചനയും സംവിധാനവും നിർവഹിച്ചത്. യു ആർ പ്രൊഡക്ഷൻസിന്റെ നിർമ്മാണത്തിൽ, ജനീഷ് ജയനന്ദൻ ക്യാമറ, ചിത്ര സംയോജനം പ്രബീൻ പി പ്രസാദ്, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണൻ, പശ്ചാത്തല സംഗീതം എബി സാൽവിൻ തോമസും ചെയ്തിരിക്കുന്നു, പാട്ടെഴുതി സംഗീതം ചെയ്തത് പാടിയിരിക്കുന്നത് പ്രേം വടക്കൻ ഡയറീസും നിത്യ ബാലഗോപാലും ചേർന്നാണ്. ‘സയാലി’യുടെ ദൃശ്യഭംഗി ഉദയ് രാമചന്ദ്രൻ ഒഫീഷ്യല്‍ എന്ന യൂ ട്യൂബ് ചാനലില്‍ കാണാം.

Sayali Video Song | Praveen Vswanath | Aathira Raj | Uday Ramachandran