അജിത്തിന്റെ ഓരോ സിനിമയ്‍ക്കായും പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. അജിത്തിന്റെ സിനിമകള്‍ പ്രേക്ഷകര്‍ക്ക് അത്രത്തോളം പ്രിയപ്പെട്ടതാണ്. അജിത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അജിത്ത് നായകനാകുന്ന വലിമൈ എന്ന സിനിമയ്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒടിടി റിലീസ് ആയിരിക്കും ചിത്രത്തിന് എന്ന് വാര്‍ത്തകള്‍ വന്നു. എന്നാല്‍ ചിത്രം തിയറ്ററുകളില്‍ തന്നെയാകും റിലീസ് ചെയ്യുകയെന്ന് ഔദ്യോഗിക അറിയിപ്പ് വന്നതോടെ ആരാധകര്‍ അതാണ് ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

അജിത്തിന്റെ മാസ് സിനിമകള്‍ തിയറ്ററുകളില്‍ കാണാൻ ആഗ്രഹിക്കുന്നവരാണ് അദ്ദേഹത്തിന്റെ ആരാധകര്‍. വലിമൈയില്‍ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത്ത് അഭിനയിക്കുന്നത് എന്നും വാര്‍ത്ത വന്നിരുന്നു. അതുകൊണ്ടു തന്നെ ആരാധകര്‍ ആവേശത്തിലുമായി. മാസ് ഡയലോഗുകളുമായുള്ള അജിത്തിനെ തിയറ്ററുകളില്‍ കാണാൻ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ചിത്രം ഒടിടിയില്‍ റിലീസ് ആയിരിക്കുമെന്ന വാര്‍ത്ത വന്നു. ഇപ്പോള്‍ സിനിമ തിയറ്ററില്‍ തന്നെയാകും റിലീസ് ചെയ്യുക എന്നാണ് നിര്‍മ്മാതാവ് ബോണി കപൂര്‍ പറയുന്നത്. ചില സിനിമകള്‍ തിയേറ്ററുകളില്‍ മാത്രം ആസ്വദിക്കാന്‍ കഴിയുന്നവയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്‍റെ പുതിയ സിനിമകള്‍ തിയേറ്ററുകളില്‍, വലിയ സ്ക്രീനുകളില്‍ എത്തിക്കാന്‍ കഴിയുന്നതില്‍ ഞാന്‍ ത്രില്ലിലാണ് എന്ന് ബോണി കപൂര്‍ പറയുന്നു.