ഇഷ്കിന് ശേഷം ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ചിത്രമാണ് 'വലിയ പെരുന്നാള്'. അന്‍വര്‍ റഷീദിന്റെ അസോസിയേറ്റായിട്ടുള്ള ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറും ജോജു ജോര്‍ജും പ്രധാന വേഷങ്ങളിലുണ്ട്. സൂപ്പർതാരം ധനുഷാണ് ചിത്രത്തിലെ  പോസ്റ്റർ പുറത്തുവിട്ടത്. പോസ്റ്ററിലെ ഷെയിനിന്റെ ലുക്കിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹിമിക ബോസ് ആണ്  ചിത്രത്തിലെ നായിക.

അൻവർ റഷീദ് അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് മോനിഷ രാജീവാണ്. ഡ‍ിമൽ ഡെന്നീസിനൊപ്പം തസ്‍രീക് അബ്ദുൽ സലാമും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. റെക്‌സ് വിജയനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.